വരാപ്പുഴ അന്വേഷണം റൂറൽ എസ് പി യിലേക്കും

0

റൂറല്‍ എസ്പി എവി ജോര്‍ജ്ജിന്റെ കൂടി നിര്‍ദ്ദേശപ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ നേരത്തെ മൊഴി നല്‍കി.

കൊച്ചി :  വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദികള്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥ റേ കുറ്റക്കാരെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ടൈഗർ ടാസ്ക് ഫോഴ്‌സെനിനെ നയിക്കുന്ന എസ്പി എവി ജോര്‍ജ്ജിലേക്ക് അന്വേഷണം വന്നേക്കും റൂറല്‍ എസ്പി എവി ജോര്‍ജ്ജിന്റെ കൂടി നിര്‍ദ്ദേശപ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ നേരത്തെ മൊഴി നല്‍കിയിരുന്നുഐജി ശ്രീജിത്താണ് മൊഴിനല്കിയിട്ടുണ്ട് .
വരാപ്പുഴ ദേവസ്വം പാടത്തെ വീട്ടില്‍ നിന്ന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സമയത്ത് തന്നെ മര്‍ദനമേറ്റിരുന്നുവെന്ന് വ്യക്തമായതോടെയാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ നിര്‍ദേശം നല്‍കിയ മേലുദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കേണ്ടി വരും.നിലവില്‍ പറവൂര്‍ സിഐക്കും വരാപ്പുഴ എസ്‌ഐക്കുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍ നല്‍കിയത്. എസ് പിയുടെ നിര്‍ദേശ പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന മൊഴി ഉണ്ടെങ്കിലും എസ്പിക്കെതിരെ തിടുക്കത്തില്‍ നടപടി സ്വീകരിക്കേണ്ടതെന്ന നിലപാടിലാണ് പ്രത്യേക അന്വേഷണ സംഘം. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം.എസ്പി എവി ജോര്‍ജ്ജിനെതിരെ കെപിസിസി പ്രസിഡണ്ട് എം എം ഹസ്സനും നിലപാടെടുത്തിരുന്നു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികളെന്ന് പ്രത്യേക അന്വേഷണ സംഘം ഉറപ്പിച്ചിട്ടും എസ്പിക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.അതെ സമയംകേസുമായി ബന്ധപ്പെട്ട ആരോപണമുയർന്ന വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റിന് സ്ഥലം മാറ്റി . ഞാറയ്ക്കലിലേക്കാണ് സ്ഥലം മാറ്റിയത്. മജിസ്ട്രേറ്റിനെതിരെ പൊലീസ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വരാപ്പുഴ കേസുമായി ബന്ധമില്ലെന്ന് അധികൃതര്‍ വിശദീകരിച്ചു.

You might also like

-