വയനാട്ടിൽ വ്യജകള്ളുകുടിച്ച് ഒരാൾ മരിച്ചു നിരവധിപേർ ചികിത്സയിൽ

0

കല്‍പ്പറ്റ: വയനാട്ടില്‍ വിഷക്കള്ള് കുടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർ ഗുരുതരാവസ്ഥയിൽ. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40)യാണു മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള അഞ്ചുപേരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരമൂല കോളനി ബാലന്‍, വീട്ടിയേരി കാലാകോളനി വര്‍ഗീസ്, വേരന്‍, മാണി, വിനു എന്നിവരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ വര്‍ഗീസ് അതീവ ഗുരുതരാവസ്ഥയിലാണ്. കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്ന് അഞ്ചു പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഷാപ്പു നടത്തിപ്പുകാരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലിലെടുത്തു.

ഷാപ്പില്‍ നിന്നും കള്ളുകുടിച്ചു മടങ്ങിയ ഗോപിയുടെ വായില്‍ നിന്നു നുരയും പതയും വന്ന് അവശ നിലയിലായതോടെ വൈകിട്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രിയോടെ ഇയാള്‍ മരിച്ചു. പലയിടങ്ങളിലായി വീണു കിടക്കുകയായിരുന്ന മറ്റു മൂന്നു പേരെ രാത്രിയോടെയാണ് ആശുപത്രിയിലെത്തിച്ചത്. മരിച്ച ഗോപിയുടെ പക്കല്‍ നിന്നും കള്ളുകുപ്പി കണ്ടെത്തിയതാണ് വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്ന് പൊലീസിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്. എക്‌സൈസ് സംഘം ഷാപ്പില്‍ നിന്നു കള്ളിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു കൊണ്ടു പോയി.

You might also like

-