ലോ​യ​ കേസ്സ് വി​ധി ..രാ​ജ്യം ഉ​ത്ത​രം തേ​ടു​ന്ന ചോ​ദ്യ​ങ്ങ​ൾ’മറുപടി വേണം. കോ​ൺ​ഗ്ര​സ്

0

ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ട്ടി​രു​ന്ന സൊ​ഹ്റാ​ബു​ദീ​ൻ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ വാ​ദം കേ​ട്ടി​രു​ന്ന സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ബി.​എ​ച്ച്. ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​മി​ല്ലെ​ന്ന സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. ഉ​ത്ത​രം​കി​ട്ടാ​ത്ത നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് വി​ധി​യെ​ന്ന് കോ​ൺ​ഗ്ര​സ് വി​മ​ർ​ശി​ച്ചു. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദു​ഖ​ക​ര​മാ​യ ദി​വ​സ​മാ​ണി​ന്ന്. ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ സ​ത്യ​സ​ന്ധ​വും സ്വ​ത​ന്ത്ര​വു​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ർ​ത്തി​ച്ചു. ‘രാ​ജ്യം ഉ​ത്ത​രം തേ​ടു​ന്ന ചോ​ദ്യ​ങ്ങ​ൾ’ എ​ന്നു കാ​ണി​ച്ചു വാ​ർ​ത്താ​ക്കു​റി​പ്പും കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മാ​ത്ര​മ​ല്ല ഇ​ര​യു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ​വ​രെ വൈ​രു​ദ്ധ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​ത്ത​രം​കി​ട്ടാ​ത്ത നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളാ​ണ് വി​ധി അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​ത്. മ​ര​ണ​ത്തി​ൽ ബാ​ഹ്യ ഇ​ട​പെ​ട​ലോ മ​റ്റു ശ്ര​മ​ങ്ങ​ളോ ഉ​ണ്ടാ​യോ എ​ന്ന കാ​ര്യം അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ തി​രി​ച്ച​റി​യാ​നാ​കൂ. മ​ര​ണം സ്വ​ഭാ​വി​ക​മാ​ണോ അ​ല്ല​യോ എ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യ​ല്ലാ​തെ എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് ര​ൺ​ദീ​പ്സിം​ഗ് സു​ർ​ജേ​വാ​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചു.

സി​പി​എ​മ്മും വി​ധി​യെ ചോ​ദ്യം ചെ​യ്ത് രം​ഗ​ത്തു​വ​ന്നു. കേ​സ് വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടു.

സൊ​ഹ്റാ​ബു​ദീ​ൻ കേ​സി​ന്‍റെ വി​ചാ​ര​ണ​ക്കി​ടെ​യാ​യി​രു​ന്നു ലോ​യ​യു​ടെ മ​ര​ണം. സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ അ​ദ്ദേ​ഹം 2014 ഡി​സം​ബ​ർ ഒ​ന്നി​ന് നാ​ഗ്പു​രി​ലാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ലോ​യ​യു​ടെ ത​ല​യ്ക്ക് പി​ന്നി​ൽ മു​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഷ​ർ​ട്ടി​ന്‍റെ കോ​ള റി​ൽ ര​ക്ത​ക്ക​റ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും സ​ഹോ​ദ​രി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ര​ണം വി​വാ​ദ​മാ​യ​ത്.കേസുമായി ബന്ധപ്പെട്ട് ഏഴോളം പൊതു താല്പര്യ ഹർജികൾ പരിഹണിച്ച കോടതി ,ഹർജിക്കാരെ നിശിദമായി വിമർശിക്കുകയും .കേസ്സ് തള്ളുകയുമായിരുന്നു

You might also like

-