ലോക വനിതാദിനാഘോഷം റിയാദിൽ മഹിളാസംഘം പ്രവാസി മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ

0

റിയാദ്: ലോക വനിതാദിനമായ മാർച്ച് 8നു പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് മഹിളാസംഘം വനിതാദിനം സമുചിതമായി ആഘോഷിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് 7 നു അൽമാസ്സ്‌ ഓഡിറ്റോറിയത്തിൽ ഡോ. സിജി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. പ്രവാസി കുടുംബങ്ങളുടെ തിരിച്ചു പോക്കിനെ ആസ്പദമാക്കി ഡോ. ഹസീന ഫുവാദ് നയിക്കുന്ന ” കുടുംബിനികളുടെ മാനസിക സമ്മർദ്ദം ” എന്ന ചർച്ച ക്ലാസും, പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീ.സാജിദ് ആറാട്ടുപുഴ നയിക്കുന്ന ” ജീവിതം ചില കണക്കെടുപ്പുകൾ ” എന്ന സെമിനാറും ഉണ്ടാവും. സ്ത്രീകൾ അവതരിപ്പിക്കുന്ന സ്കിറ്റ് ,കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്നു പി .എം .എഫ് വനിതാ സംഘം ഭാരവാഹികൾ അറിയിച്ചു

You might also like

-