ലിങ്ക വധം പ്രതികൾ പോലീസ് കസ്റ്റഡിയിൽ

0

തിരുവനന്തപുരം: വിദേശ വനിതയെബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 17 വരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡയിൽ വിട്ടത്. പൊലീസ് മർദ്ദിച്ചതായി പ്രതികൾ കോടതിയില്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ മജിസ്ട്രേറ്റ് പരാതി എഴുതി വാങ്ങി.
ഇന്ന്വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തത്. മാർച്ച് 14ന് കോവളത്തെത്തിയ യുവതിയെ തന്ത്രപരമായി പൊന്തക്കാടിലെത്തിച്ച്, പ്രതികള്‍ ബലാത്സംഗം ചെയ്‍തശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം, ബലാത്സംഗം, ലഹരിവസ്‍തുക്കള്‍ ഉപയോഗിക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍.

You might also like

-