ലിഗയുടെ മരണം അനേഷണം മയക്കുമരുന്ന് മഫിയിലേക്ക്

0

കോവളം. തിരുവല്ലം പനത്തുറയിൽ ലിത്വാനിയൻ സ്വദേശിനി ലിഗയെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയസംഭവത്തിൽ പോലിസ് അന്വേഷണം മയക്കുമരുന്ന് മാഫിയയിലേക്ക് . രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നിന്ന്.ഡി.എൻ.എ ഫലം പുറത്തു വന്നതോടെ മരണപ്പെട്ടത് ലിഗതന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു കഴിഞ്ഞു.

എന്നാൽ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയമിച്ചുവെങ്കിലും എവിടെ നിന്ന് അന്വേഷണം തുടങ്ങണമെന്ന ആശയകുഴപ്പത്തിലാണ് അന്വേഷണ സംഘം രാസപരിശോധനാ ഫലം കൂടി ലഭ്യമായാലേ മരണകാരണം അറിയാൻ കഴിയു എന്നാൽ സംഭവുമായി ബന്ധപ്പെട്ട് പരിസരവാസികൾ ഉൾപ്പെടെയുള്ളവരെ വിശദമായിചോദ്യം ചെയ്യുന്നുണ്ടങ്കിലുംപലരുടെയും മൊഴികളുടെ വൈരുധ്യം അന്വേഷണ സംഘത്തെകുഴക്കുന്നു പോത്തൻക്കോട് നിന്ന്ഏതാനും നാളുകൾക്ക് മുൻപാണ് ലിഗയെ കാണാതായത് ഓട്ടോറിക്ഷയിൽ കയറിയ ലിഗ തന്നെ ഏതെങ്കിലും ബീച്ചിൽ കൊണ്ടു വിടണമെന്ന് പറഞ്ഞുവെന്നാണ് ഓട്ടോറിക്ഷ തൊഴിലാളി പോലീസിന് നൽകിയിരിക്കുന്നത് വിഷാദരോഗത്തിന് ചികിത്സ തേടിയെത്തിയ ലിഗഎങ്ങനെ ഈ ആലൊഴിഞ്ഞ കുറ്റിക്കാട്ടിൽ എത്തി. പകലുപോലും ഈ പ്രദേശത്ത് ആളുകൾ പോകാറില്ല. ആരെങ്കിലും ലിഗയെ അപായപ്പെടുത്തി ഇവിടെ കൊണ്ടു ഇട്ടതാണോ എന്ന അന്വേഷണവും നടക്കുന്നുണ്ടങ്കിലും മൃതദേഹം കാണാപ്പെട്ട സ്ഥലത്ത് പിടിവലിയൊന്നും നടന്നതായി പോലിസിന് കണ്ടത്താൻ കഴിഞ്ഞിട്ടില്ല മുൻപ് ഈപ്രദേശങ്ങളിൽ വൻ കഞ്ചാവ് മാഫിയകളുടെ താവളമാണ് ആളുകളാരും അധികം വരാത്തതിനാൽ കഞ്ചാവ് കൈമാറ്റം ഇവിടെ വച്ചാണ് നടന്നിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് നിരവധിപേരെ ചോദ്യം ചെയ്തു വരുക യാണെന്നും പോലീസ് പറയുന്നു.

You might also like

-