ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡി.എന്‍.എ പരിശോധനാ ഫലവും ഇന്ന് ലഭിക്കും

0

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ മരിച്ച വിദേശ വനിത ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡി.എന്‍.എ പരിശോധനാ ഫലവും ഇന്ന് ലഭിക്കും ലിംഗയെ ആരെങ്കിലും കൊലപ്പെടുത്തിയതാവാം എന്ന നിഗമനത്തിലാണ് പോലീസും സഹോദരി എലിസയും

ശാസ്ത്രീയ പരിശോധനാഫലത്തോടെ മരണത്തിലെ ദുരൂഹതകളേറെ മാറുമെന്ന പ്രതീക്ഷയിലാണ് എലിസയെും പൊലീസും. തുടക്കത്തിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റി. പക്ഷെ ഐ.ജിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രിയെയും ഉടൻ കാണാനാണ് ശ്രമമെന്ന് എലിസ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ വാഴമുട്ടം കേന്ദ്രീകരിച്ചാണ് അന്വേഷണം. കായലിനോട് ചേർന്ന കുറ്റിക്കാട്ടിൽ സ്ഥിരം എത്തുന്നവർ ആരൊക്കെ എന്ന് അന്വേഷണം തുടങ്ങി. പ്രദേശത്തെ ചിലരെ ചോദ്യം ചെയ്തു. വിദേശവനിതയുടെ ദുരൂഹമരണത്തിൽ കുടുംബത്തിന്റെ പരസ്യവിമർശനത്തോടെ പൊലീസ് കടുത്ത സമ്മർദ്ദത്തിലാണ്. വരാപ്പുഴ കസ്റ്റ‍ഡിമരണത്തിന് പിന്നാലെയുള്ള സംഭവം സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കിക്കഴിഞ്ഞു.

You might also like

-