ലിംഗയുടെ മരണം ശ്വസംമുട്ടിയാണെന്ന് മെഡിക്കൽ റിപ്പോർട്ട്

0

തിരുവനന്തപുരം : ലിത്വാനിയന്‍ സ്വദേശി ലിഗയുടെ മരണം ശ്വാസംമുട്ടിയാകാം എന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ നിഗമനം രണ്ടു ദിവസത്തിനുള്ളില്‍ അറിയിക്കാമെന്നും അവര്‍ ഉറപ്പ് നൽകിയിട്ടുണ്ട്.
ഇതോടെ കൊലപാതക സാധ്യത കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.മാറാൻ സമയത് ലിംഗ എങ്ങനെ കുറ്റികാട്ടിൽ എത്തി എന്നതിന് ഉത്തരക്കടുത്തുകയാ ണെങ്കിൽ കേസ് അനേഷണത്തിന്റെ ആദ്യകടമ്പ പിന്നിടും . ലിഗ ഇവിടെ എത്തിയതിനെകുറിച്ച്‌ സമീപവാസികളുംസ്ഥലത്തെ കടത്തുകാരനും കണ്ടിട്ടില്ലെന്ന് പോലീസിന് മൊ‍ഴി നല്‍കിയതോടെ അവര്‍ എങ്ങനെ ഇവിടെ എത്തി എന്നത് പോലീസിനെ ആശങ്കയിലാക്കുന്നുണ്ട്.
ലിഗ കണ്ടല്‍ക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി സമീപവാസിയായ സ്ത്രീ പറഞ്ഞുവെന്ന് മത്സ്യതൊ‍ഴിലാളികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ചേദ്യംചെയ്യലില്‍ സ്ത്രീ ഇക്കാര്യം നിഷേധിച്ചു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അങ്ങനെയാരു സ്ത്രീ പോകുന്നത് താന്‍ കണ്ടിട്ടില്ലെന്നുമാണ് സ്ത്രീ പൊലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞത്.

അസ്സമയത്ത് ലിഗയെ ആരോ ഇവിടെ എത്തിച്ചതാകാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്.അതേസമയം മെഡിക്കല്‍ യോഗം ചേര്‍ന്നതിന് ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും പരിശോധിക്കും

You might also like

-