റോഡ്‌കുളമായി പൊതുവേദിയില്‍ വിങ്ങിപ്പൊട്ടി കായംകുളം എംഎല്‍എ യു പ്രതിഭ

ഭരണപക്ഷ എംഎല്‍എയായ തനിക്കുപോലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ തയാറാവുന്നില്ല

0

കായംകുളം: പൊതുവേദിയില്‍ വിതുമ്പി കായംകുളം എംഎല്‍എ യു പ്രതിഭ. മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കഴിയാത്ത വിഷമം പറഞ്ഞാണ് എംഎല്‍എ വികാരാധീനയായത്. ട്രാഫിക് ബോധവത്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു നാടകീയ സംഭവം.

റോഡപകടങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഭരണപക്ഷ എംഎല്‍എയായ തനിക്കുപോലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ തയാറാവുന്നില്ല. ഇക്കാര്യം പറഞ്ഞപ്പോഴാണ് എംഎല്‍എ പൊതുവേദിയില്‍ വിതുമ്പിയത്.

മഴക്കാലമായതോടെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലെ റോഡുകളുടെ അവസ്ഥ ശോചനീയമാണ്.

You might also like

-