റേഡിയോ ജോക്കിരാജേഷിന്റെ കൊലപാതകം: മൂന്നു പേര്‍ കൂടി പോലീസ് പിടിയിൽ

0

ഇടുക്കി :തിരുവന്തപുറത്തെ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ അടിമാലി മാങ്കുളത്തിനു സമീപം ആനക്കുളത്തുനിന്നു പൊലീസ് പിടികൂടി. ഉച്ചയ്ക്ക് ഒന്നരയോടെ ആനക്കുളത്തെ (പെരുമ്പൻകുത്ത് )ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങുന്നതിനിടെയാണു പ്രതികള്‍ പിടിയിലായത്.മഫ്തിയിൽ എത്തിയ പോലീസ് സംഘത്തെകണ്ട പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഇവരെ വിലങ്ങുവച്ചു കിഴ്പെടുത്തുകയായിരുന്നു തിരുവന്തപുരത്തുനിന്നെത്തിയ പോലീസ് സംഘം അടിമാലി പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികളെ കണ്ടെത്തുന്നത് .പ്രതികൾ കൊലനടത്തിയ ശേഷം മാങ്കുളത്തുവെന്ന് താമസിച്ചുവരികയായിരുന്നു .തിരുവന്തപുരത്തുപിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ പ്രകാരമാണ്സം പ്രത്യക അന്വേഷണം സംഘം മാങ്കുളത്തെത്തിയത് പിടിയിലായ ആളുകളുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടട്ടില്ല ഇവരെ അന്വേഷണ സംഘം തിരുവനന്തപുരത്തേക്കു കൊണ്ടു പോയി. കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് പ്രതേക അന്വേഷസംഘം അറിയിച്ചു

You might also like

-