റേഡിയോ ജോക്കിയുടെ കൊലപാതകം; ക്വട്ടേഷന്‍ സംഘത്തിന് ആയുധമെത്തിച്ചയാള്‍ അറസ്റ്റില്‍

0

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ഒരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തു.ക്വട്ടേഷന്‍ സംഘത്തിന് ആയുധം വാങ്ങി നല്‍കിയ കുണ്ടറ സ്വദേശി എബിയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ്‌ചെയ്തത്.

അതേസമയം രാജേഷിന്റെ കൊലപാതകത്തില്‍ റിമാന്‍ഡ് തടവുകാരായി ആറ്റിങ്ങല്‍ സബ്ജയിലില്‍ കഴിയുന്ന രണ്ടാംപ്രതി സ്വാലിഹിനെയും അഞ്ചാം പ്രതി സ്വാതി സന്തോഷിനെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

ഇരുവര്‍ക്കും ചിക്കന്‍പോക്‌സ് ബാധിച്ചതിനെ തുടര്‍ന്നാണ് ഐസ്വലേഷന്‍ റൂമിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.പ്രതികളുടെ ആരോഗ്യ നില മെച്ചപ്പെട്ടശേമേ ഇവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുകയുള്ളൂവെന്ന് അന്വേഷസംഘത്തലവന്‍ അറിയിച്ചു.

You might also like

-