റെസ്‌റ്റോറന്റില്‍ നഗ്നനായെത്തിയ യുവാവ് മൂന്ന് പേരെ വെടിവച്ച്‌ കൊന്നു

0

വാഷിംഗ്‌ടണ്‍: റെസ്‌റ്റോറന്റില്‍ നഗ്നനായെത്തിയ യുവാവ് മൂന്ന് പേരെ വെടിവച്ച്‌ കൊന്നു. നാലോളം പേര്‍ക്ക് പരിക്കേറ്റു. സംഭവശേഷം ഓടിരക്ഷപ്പെട്ട യുവാവിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്.
ടെന്നസിയിലെ നാഷ്‌വില്ലേയിലുള്ള വാഫില്‍ ഹൗസ് റെസ്‌റ്റോറന്റില്‍ ഞായറാഴ്‌ച പ്രാദേശിക സമയം രാവിലെ 3.30ന് എത്തിയ അക്രമി കണ്ണില്‍ കണ്ടവരെയെല്ലാം വെടിവയ്‌ക്കുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. റെസ്‌റ്റോറന്റില്‍ ഉണ്ടായിരുന്ന കാവല്‍ക്കാരിലൊരാളാണ് അക്രമിയില്‍ നിന്നും തോക്ക് പിടിച്ചുവാങ്ങിയത്. എന്നാല്‍ ഇതിനിടയില്‍ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. ട്രാവിസ് റെയ്ന്‍കിംഗ് എന്ന 29 വയസുള്ള യുവാവാണ് വെടിയുതിര്‍ത്തതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ഇപ്പോഴുണ്ടായ അക്രമം ഒരു ഇടവേളയ്‌ക്ക് ശേഷം അമേരിക്കയിലെ തോക്ക് ഉപയോഗത്തെ സംബന്ധിച്ച സംവാദത്തിന് തുടക്കം കുറിച്ചു. രാജ്യത്ത് അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം ആളുകളും തോക്ക് ഉപയോഗം നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

You might also like

-