റിയാദ്പൊന്നാനി കൂട്ടായ്മ രണ്ടാം വാർഷികമാഘോഷിച്ചു

0

റിയാദ്: പൊന്നാനി കൂട്ടായ്മയുടെ രണ്ടാം വാർഷികം ഒരുമ 2018 വിപുലമായി ആഘോഷിച്ചു. സാംസ്‌കാരികസമ്മേളനം എംബസ്സി ഫാസ്റ്റ് സെക്രട്ടറി വി.നാരായണൻ ഉദ്‌ഘാടനം ചെയ്‌തു ,ഫോർക്ക ജനറൽ കൺവീനർ സനൂപ് പയ്യന്നൂർ ,പൊന്നാനി ജിദ്ധ കൂട്ടായ്മ പ്രതിനിധി സുലൈമാൻ എന്നിവർആശംസകൾ അർപ്പിച്ചു .ഹയിൽ പ്രതിനിധി നൗഷാദ് അഴിക്കൽ ,ദമാം പ്രതിനിധി ജബ്ബാർ ,ജിദ്ദപ്രതിനിധി കബഡി കോയ എന്നിവർ പങ്കെടുത്തു.പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽഖാദർസമ്മേളനത്തിന് നേതൃത്വത്വം നൽകി .വിവിധകമ്മിറ്റികൾക് അബൂബക്കർ (ഫുഡ്),നസ്റുദ്ധിൻ(സ്പോർട്സ് )മുഹമ്മദ് കുട്ടി (ഗതാഗതം )നേതൃത്വംകൊടുത്തു .

പൊതുയോഗത്തിൽ സംഘടനാ റിപോർട്ട് ഷംസുപൊന്നാനി ,സാമ്പത്തിക റിപ്പോർട്ട് അബ്ദുൽ കരിംഎന്നിവർ അവതരിപ്പിച്ചു .റസൂൽ സലാംഅധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി ഹനീഫഎം.കെ ഉദ്‌ഘാടനം ചെയ്തു .കെ .വി .ബാബ,ജാഫർ എന്നിവർ ആശംസകൾ അർപ്പിചു .എം.ഷഫീക് സ്വാഗതവും ഹുസൈൻ നന്ദിയും പറഞ്ഞു.ആസിഫ കൊലപാതകത്തിൽ  പൊതുയോഗംപ്രതിഷേധിച്ചു .ട്രാൻസിറ്റ് കോഫ് സ്പോൺസർചെയ്ത കബഡി മല്സരത്തില് കബഡി കോയനേതൃത്വത്തെ നൽകിയ ബത്ത ടീം ഒന്നാംസ്ഥാനവും ജബ്ബാർ നേതൃത്തവും നൽകിയഹറാജ്ജ് ടീം രണ്ടാം സ്ഥാനവും നേടി .വടവലിയിൽജബ്ബാർ ,എം .സാദിക്ക് എന്നിവർ നേതൃത്വംകൊടുത്ത ടീമുകൾ യഥാക്രമം ഒന്നും രണ്ടുംസ്ഥാനം നേടി .വൈകുന്നേരം നടന്ന ഇശൽസന്ധ്യയിൽ സത്താർ മാവൂർ നേതൃത്വം നൽകി.മാണിക്യ മലരായ പൂവി ഗാനരചയിതാവ്അബ്ദുൽ ജബ്ബാറിനെ രക്ഷാധികാരി ഹനീഫ എംകെ പൊന്നാട അണിയിച്ചു ആദരിച്ചു .ജീവകാരുണ്യകൂപ്പൺ നറുക്കെടുപ്പിൽ അസീസ് കോഴക്കോട്,ഹംസക്കുട്ടി ,സാലിഹ് എന്നിവർ സമ്മാനങ്ങൾക്ക്അർഹരായി .

You might also like

-