റിയാദിലും ജിദ്ദയിലും പുതിയ ആധുനിക ബസ്സ് സർവീസ്

0

സൗദി :  സൌദിയിലെ റിയാദിലും ജിദ്ദയിലും പുതിയ ബസ്സുകള്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. സൌദി പബ്ലിക് ട്രാന്‍പോര്‍ട്ടേഷന് കീഴിലാണ് പുതിയ സര്‍വീസുകള്‍. അത്യാധുനിക ബസ്സുകളാണ് പുതുതായി എത്തുന്നത്

സൗദി അറേബ്യന്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ടേഷന് കീഴിലാണ് പുത്തന്‍ പുതിയ ബസ്സുകള്‍ സര്‍വീസിനെത്തുന്നത്. നാളെ മുതല്‍ റിയാദ്, ജിദ്ദ നഗരങ്ങളിലാണ് പുതിയ സേവനം. നിലവില്‍ സിറ്റി സര്‍വീസില്‍ ഓടുന്ന ബസുകള്‍ക്ക് പകരം സാപ്റ്റികോയുടെ അതിനൂതന ബുസകള്‍ നിരത്തിലിറക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. റിയാദ് സിറ്റി ഡവലപ്മെന്‍റ് അതോറിറ്റിയാണ് തലസ്ഥാനത്ത് ഇതിന് മേല്‍നോട്ടം വഹിക്കുക. ജിദ്ദ മെട്രോ കമ്പനിക്കയിരിക്കും ജിദ്ദയില്‍ പൊതുഗതാഗതത്തിന്റെ മേല്‍നോട്ടം. നഗരത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസിന് മൂന്ന് റിയാലാണ് ടിക്കറ്റ് നിരക്ക്. നാല് മാസം മുമ്പ് മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് പൊതുഗതാഗത രംഗത്തേക്ക് പുതിയ ബസുകള്‍ രംഗപ്രവേശം ചെയ്യുന്നത്. നിലവില്‍ സ്വന്തം ഉടമസ്ഥതയില്‍ ബസ് സര്‍വീസ് നടത്തുന്ന സ്വദേശികള്‍ക്ക് പൊതുഗതാഗത രംഗത്ത് തൊഴിലവസരം സൃഷ്ടിക്കാനും അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്. ദീര്‍ഘ ദൂര യാത്രക്കായും പുതിയ സേവനങ്ങളുണ്ടാകും.

You might also like

-