റഷ്യന്‍ സൈനിക വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് മരണം 32

0

ദമാസ്‌കസ്: റഷ്യന്‍ സൈനിക വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു. 26 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സിറിയയിലെ ലത്താക്കിയ പ്രവിശ്യയിലെ വ്യോമതാവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് വിമാനം തകര്‍ന്ന് വീണത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാറാണ് വിമാനം തകരാനുള്ള കാരണമെന്നാണ് സൂചന.

You might also like

-