രാമക്ഷേത്രം സര്‍ക്കാര്‍ നിര്‍മ്മിച്ചില്ലെങ്കില്‍ താന്‍ നിര്‍മ്മിക്കുമെന്ന് തൊഗാഡിയ

0

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ തന്റെ നേതൃത്വത്തിൽ നിർമ്മിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ. 2019ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരില്ലെന്നും  വികസനകാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തൊഗാഡിയ പറഞ്ഞു.

കഴിഞ്ഞമാസവും വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത് കേന്ദ്ര സര്‍ക്കാറിനെതിരെ തൊഗാഡിയ ആഞ്ഞടിച്ചിരുന്നു. ശതമാനക്കണക്കും വോട്ടിങ് യന്ത്രങ്ങളും ഉപയോഗിച്ചുള്ള അടവുകളാണ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്ന് ആക്ഷേപിച്ച അദ്ദേഹം, 12 വര്‍ഷമായി മോദിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു.

You might also like

-