രാജ്യസഭാ തിരഞ്ഞെടുപ്പ്: എം പി വീരേന്ദ്രകുമാറിന് ജയം

0

തിരുവനന്തപുരം: കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന് വിജയം. 89 വോട്ടുകള്‍ വീരേന്ദ്രകുമാറിന് ലഭിച്ചു. ഇടതുമുന്നണി (എല്‍ ഡി എഫ്) യുടെ ഒരു വോട്ട് അസാധുവായി. 90 വോട്ടാണ് എല്‍ ഡി എഫിന്റെ ഭാഗത്തുനിന്ന് പോള്‍ ചെയ്തത്. യു ഡി എഫ് സ്ഥാനാര്‍ഥി ഡി ബാബുപ്രസാദിന് 40 വോട്ട് ലഭിച്ചു. 41 വോട്ടുകളാണ് യു ഡി എഫിന് ഉണ്ടായിരുന്നത്. എന്നാല്‍ ടി എ അഹമ്മദ് കബീര്‍ വോട്ട് രേഖപ്പെടുത്തിയില്ല. 139 അംഗങ്ങളാണ് സംഭയിലുള്ളത്. ഇതില്‍ 130 വോട്ടുകളാണ് പോള്‍ ചെയ്തത്. കേരളാ കോണ്‍ഗ്രസിന്റേത് അടക്കം 9 പേര്‍ വോട്ട് രേഖപ്പെടുത്തിയില്ല.

You might also like

-