രാജ്യത്ത് കറൻസി ക്ഷാമം രൂക്ഷം എട്ടു സംസ്ഥാനങ്ങളിൽ പണമിടപാടുകൾ സ്തമ്പിച്ചു

0

 

നോട്ടുപിൻവലിച്ചതിനുപിന്നാലെ രാജ്യത്തെ 8 സംസ്ഥാനങ്ങളിൽ കറൻസി ക്ഷാമം എ ടി എം കളിൽപണമില്ല.


ഡൽഹി : മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിൽ കറന്‍സി ക്ഷാമം. എടിമ്മുകളിൽ നിന്ന് പണം കിട്ടാതെ ജനം വലഞ്ഞു. പെട്ടെന്ന് അസാധാരണമായ രീതിയിൽ ആളുകൾ പണം പിൻവലിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും ആവശ്യത്തിലധികം പണം ബാങ്കുകളിലും വിപണിയിലും ഉണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി വിശദീകരിച്ചു.വിഷു അടക്കമുള്ള ഉത്സവ സീസണുകളിൽ ജനങ്ങൾ അസാധാരണമായി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചതാണ് താത്കാലിക പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശദീകരണം. പ്രതിസന്ധി പഠിക്കാൻ ആര്‍ബിഐയും കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. എടിഎമ്മുകൾ കാലിയായതോടെ ചികിത്സാ ആവശ്യങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങൾക്ക് പണം കിട്ടാതെ ജനം വലഞ്ഞു. കച്ചവടക്കാരേയും ദൈനം ദിന പണമിടപാടുകാരെയും കറൻസി ക്ഷാമം ദുരിതത്തിലാക്കി. ദില്ലിയിലെ ചിലയിടങ്ങളിലും എടിഎമ്മുകളിൽ പണമില്ല.

1,25000 കോടി രൂപയുടെ പണം വിപണിയിലുണ്ടെന്നും പ്രതിസന്ധി മൂന്ന് ദിവസത്തിനകം പരിഹരിക്കുമെന്നും കേന്ദ്ര ധനമന്ത്രാലയം വിശദീകരിച്ചു. പണം കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്ന് പണമില്ലാത്ത സംസ്ഥാനങ്ങലിലേക്ക് കറൺസി എത്തിച്ച് പരിഹാരം കാണാനാണ് ശ്രമം. 2,000, 200 രൂപ നോട്ടുകളുടെ ലഭ്യത കുറഞ്ഞതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2000 രൂപ വിപണിയിൽ നിന്ന് അപ്രത്യക്ഷമായതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍റെ പ്രതികരണം.

നോട്ട് നിരോധനത്തിന് മുന്പ് 15 ലക്ഷം കോടി രൂപയുടെ കറൺസി വിപണിയിലുണ്ടായിരുന്നെന്നും നോട്ട് നിരോധനത്തിന് ശേഷം 16ലക്ഷത്തി 50,000 കോടിയായി ഉയർന്നുവെന്നും ശിവ്‍രാജ് സിംഗ് ചൗഹാൻ പറഞ്ഞു.എന്നാൽ ഇപ്പോഴത്തെ പ്രതിസന്തി പഠിച്ചുവരികയാണെന്നും ചൗഹാൻ കൂട്ടിച്ചേർത്തു

You might also like

-