രണ്ട് കോൺഗ്രസ്സ് എം എൽ എ മാർ ബി ജെ പി യുടെ ഒളിത്താവളത്തിൽ…?

0

ബംഗളൂരു: കർണാടകയിൽ 78 കോണ്‍ഗ്രസ് എംഎൽഎമാരിൽ രണ്ടു പേർ ബിജെപി ക്യാന്പിലെത്തിയതായി റിപ്പോർട്ട്. വിജയനഗർ എംഎൽഎ ആനന്ദ് സിംഗും മസ്കി എംഎൽഎ പ്രതാപ്ഗൗഡ പാട്ടീലുമാണ് ബിജെപിയിൽ എത്തിയതെന്നാണ് വിവരം.

ആനന്ദ് സിംഗിനെ കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്‍റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു. പ്രതാപ്ഗൗഡ പാട്ടീൽ ഈഗൾട്ടൻ റിസോർട്ടിൽനിന്നും വ്യാഴാഴ്ച രാവിലെ മുങ്ങിയതായാണ് വിവരം.

You might also like

-