യു കെ യിൽ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ.

0

ലണ്ടൻ :യു കെ യിൽ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ.

മൂന്ന് മാസം മുൻപ് 38 കാരിയായ സർബ്ജിത് സിംഗ് കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് ഗുർപ്രീത് സിംഗിനെ വെസ്റ്റ് മിഡ്ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് വോള്‍വര്‍ഹാംപ്ട്ടണിലുള്ള വീട്ടിൽ സര്‍ബ്ജിത് സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിൽ നിന്ന് സാധനങ്ങൾ കാണാതായതോടെ മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് സംശയമുയർന്നു.

തുടർന്ന് ഇവരുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഒടുവിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.

You might also like

-