യുവതിയെ ബലാത്സംഗo ചെയ്ത കൊന്നശേഷംസ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പികളും ശീതളപാനീയ കുപ്പികളും കുത്തിനിറച്ചു

0

സ്ത്രീ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഭോപ്പാൽ :സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പികളും ശീതളപാനീയ കുപ്പികളും കുത്തിനിറച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലില്‍ അശോക് നഗറിലാണ് സംഭവം. 35 വയസ്സുകാരിയെ ഒറ്റമുറി വീട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സ്ത്രീ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. സ്വകാര്യ ഭാഗങ്ങളിലെ മുറിവിനൊപ്പം തല ചുമരിലിടിച്ചതിനെ തുടര്‍ന്ന് തലയിലും ആഴമേറിയ മുറിവുണ്ട്.

യുവതിയോടൊപ്പം താമസിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തന്‍റെ നാലാമത്തെ ഭാര്യയാണ് കൊല്ലപ്പെട്ട സ്ത്രീയെന്ന് ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ യുവതി എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നത് സംബന്ധിച്ച് കൃത്യമായ മൊഴി ഇയാള്‍ നല്‍കിയിട്ടില്ലെന്നും ചോദ്യംചെയ്യല്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ മൂന്നാമത്തെ ഭാര്യയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

You might also like

-