മ​ധ്യ​പ്ര​ദേ​ശി​ൽ‌ പോ​ലീ​സ്, ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജാതി പേർ എഴുതി അപമാനിച്ചു

0

മാ​ൽ​വ: മ​ധ്യ​പ്ര​ദേ​ശി​ൽ‌ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്കു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ദ​ളി​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നെ​ഞ്ചി​ൽ ജാ​തി എ​ഴു​തി ജി​ല്ലാ പോ​ലീ​സ് അ​ധി​കാ​രി​ക​ൾ ഉദ്യോഗാർത്ഥികളെ അപമാനിച്ചു . മാ​ൽ​വ​യി​ലെ ധാ​റി​ലാ​ണ് സം​ഭ​വം.
ബു​ധ​നാ​ഴ്ച ധാ​റി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​രു​നൂ​റോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കു എ​ത്തി​യ​ത്. ഉ​യ​രം, തൂ​ക്കം തു​ട​ങ്ങി​യ​വ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധി​ച്ച​ത്. ജി​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. പരിശോധന പുരോഗമിക്കുന്നതിനിടെ പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നെ​ഞ്ചി​ൽ‌ പോലീസ് ജാതി രേഖപ്പെടുത്തി. എസ്‌സി, എസ്ടി എന്നാണ് രേഖപ്പെടുത്തിയത്.സേനയിലേക്കുള്ള തെരഞ്ഞെടുപ്പിൽ താഴന്ന ജാതിക്കാരെ ഒഴുവാക്കുന്നതിനായി ബി ജെ പി നേതൃത്വത്തിന്റെ നിരദേശത്തെ തുടർന്നാണ് ഇത്തരത്തിൽ ഉദ്യോർത്ഥികളുടെ ശരീരത്തിൽ ജാതിപ്പേര് എഴുത്തൊയതെന്നാണ് ആരോപണം ഇത്തരത്തിൽ ജാതിപ്പേരെഴുതിയവരെ പിന്നീട് ജോലിയിൽപ്രവേശിക്കുന്നതിൽ നിന്ന് തഴഞ്ഞതായും ഉദ്യോഗാർത്ഥികൾ ആരോപിച്ചു സ്നേനയിൽ ആളുകളെ റിക്ക്യൂട്ട് ചെയ്യുമ്പോൾ ശരീരത്തിൽ ജാതിപ്പേര് എഴുതുന്നത് പതിവില്ല

You might also like

-