മോദിയെ വിമർശിച്ച തൊഗാഡിയ വി​എ​ച്ച്പിക്ക് പുറത്ത്,അലോക് കുമാർ വിഎച്ച്പി പ്രസിഡന്‍റാകും

0

 

ന്യൂഡൽഹി: വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്തിൽ തൊഗാഡിയ യുഗം അവസാനിച്ചു മോദിയോടുണ്ടാക്കിയ തൊഗാഡിയയെ 50 വർഷത്തെ ഭരണത്തിന് ഒടുവിൽ വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പ്രവീൺ തൊഗാഡിയയെ മാറ്റി. വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൊ​ഗാ​ഡി​യ പ​ക്ഷ​ക്കാർ പരാജയപ്പെട്ടിരുന്നു. അലോക് കുമാർ പുതിയ വിഎച്ച്പി പ്രസിഡന്‍റാകും.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി വി.​എ​സ്. കോ​ക്ജെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് തൊഗാഡിയയെ പുറത്താക്കി കോക്ജെ പുതിയ നേതൃസംഘത്തെ പ്രഖ്യാപിച്ചത്.അശോക് ചൗഗാലെയെ പുതിയ രാജ്യാന്തര വർക്കിംഗ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. 54 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് വി​എ​ച്ച്പി​യി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നത്.വിശ്വ ഹിന്ദു പരിഷത്തുമായുള്ള (വിഎച്ച്പി) എല്ലാ സഹകരണവും അവസാനിപ്പിച്ചതായി മുൻ വർക്കിംഗ് പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയ. വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് തൊഗാഡിയ സംഘടന വിടാൻ തീരുമാനിച്ചത്.ഹിന്ദുക്കളുമായി ബന്ധപ്പെട്ട വിഷയമുയർത്തി ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും തൊഗാഡിയ പറഞ്ഞു. നേരത്തേ, വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൊ​ഗാ​ഡി​യ പ​ക്ഷ​ക്കാർ പരാജയപ്പെട്ടിരുന്നു.തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി വി.​എ​സ്. കോ​ക്ജെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചിരുന്നു. പിന്നാലെ തൊഗാഡിയയെ പുറത്താക്കി കോക്ജെ പുതിയ നേതൃസംഘത്തെ പ്രഖ്യാപിക്കുകയും ചെയ്തു

You might also like

-