മോദിക്കെതിരെ പാട്ട്; തമിഴ് ഗായകന്‍ കോവന്‍ അറസ്റ്റില്‍

0

പ്രധാനമന്ത്രിയെയും ബിജെപിയെയും വിമര്‍ശിച്ചുപാടിയ തമിഴ് ഗായകന്‍ കോവനെ പൊലീസ് അറസ്റ്റ് ചെയ്തു. കാവേരി നദീജലവിനിയോഗ ബോര്‍ഡ് സ്ഥാപിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോവന്റ പാട്ട്. കോവനെതിരെ ഏപ്രില്‍ 11ന് ബിജെപിയുടെ യുവനേതാവ് ഗൗതം പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വെള്ളിയാഴ്ച വീട്ടിലെത്തിയാണ് ട്രിച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കോവന്റെ അറസ്റ്റ് ബന്ധുക്കളും സുഹൃത്തുക്കളും തടഞ്ഞത് ബഹളത്തിനിടയാക്കി. എന്തിനാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നായിരുന്നു കോവനും കുടുംബവും സുഹൃത്തുക്കളും പൊലീസിനോട് ചോദിച്ചത്.

കാവേരി നദജലതര്‍ക്കത്തില്‍ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടെന്നായിരുന്നു യുവനേതാവിന്റെ പരാതി.

You might also like

-