മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു പത്തൊമ്പത്കാരി മരിച്ചു .. പൊട്ടിത്തെറിച്ചത് നോക്കിയ ലേബൽ ഫോൺ

0

ഡൽഹി ::സംസാരിച്ചുകൊണ്ടിരിക്കെമൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് പത്തൊൻപത്കാരിക്ക് മരിച്ചു . ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം. മൊബൈൽ ചാർജ്ജ് ചെത്തുകോടിരിക്കെത്തന്നെ ഫോണിൽ സംസാരിക്കുമ്പോഴായിരുന്നും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുഅപകടമുണ്ടായത് ഗുരുതരമായി പരിക്കേറ്റ ഉമാ ഓരം എന്ന പെണ്‍കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊട്ടിതെറിച്ചത് നോക്കിയ ലോഗോയിലുള്ള സ്മാര്‍ട്ട് ഫോണാണ് .ബന്ധുക്കൾ വീടിനുള്ളിൽ നിന്നും വലിയ ശബ്‌ദംകേട്ട് ഓടിയെത്തുമ്പോൾ ഗുരതരമായി പൊള്ളലേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു .ജാരസഗുണേൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിക്കുന്നത് .അതേസമയം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച അപകടമുണ്ടായ സാഹചര്യത്തിൽ നോക്കിയ കമ്പനിക്കെതിരെ നടപടി സീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ രംഗത്തുവന്നു .നോക്കിയയുടെ 3110 എന്നസിരിയലിലുള്ള ഫോണാണ് പൊട്ടിത്തെറിച്ചത് കുട്ടിയുടെ ബന്ധുക്കൾ കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് .

You might also like

-