“മോ​ഹ​ൻ​ലാ​ൽ” ത​മി​ഴി​ലേ​ക്ക് റീമേ​ക്ക് ചെ​യ്യു​ന്നു

0

മോ​ഹ​ൻ​ലാ​ൽ ആ​രാ​ധി​ക​യു​ടെ ക​ഥ പ​റ​ഞ്ഞ “മോ​ഹ​ൻ​ലാ​ൽ’ എ​ന്ന ചി​ത്രം ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. മ​ഞ്ജു​വാ​ര്യ​ർ അ​ഭി​ന​യി​ച്ച നാ​യി​കാ ക​ഥാ​പാ​ത്രം ത​മി​ഴി​ൽ ജ്യോ​തി​കയായിരിക്കും ചെ​യ്യു​ക. ത​മി​ഴി​ൽ മോ​ഹ​ൻ​ലാ​ലി​നു പ​ക​രം ര​ജ​നീ​കാ​ന്തി​ന്‍റെ ആ​രാ​ധി​ക​യാ​യി​ട്ടാ​ണ് ജ്യോ​തി​ക എ​ത്തു​ന്ന​ത്.

“ര​ജ​നി സെ​ൽ​വി’ എ​ന്നാ​ണ് ചി​ത്ര​ത്തി​നിട്ടിരിക്കുന്ന പേര്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി വ​ൻ ​വി​ജ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ് സാ​ജി​ത് യ​ഹി​യ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ. ഇ​ന്ദ്ര​ജി​ത്താ​ണ് ചിത്രത്തിലെ നായിക.

 

 

ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ഞ്ജു​വാ​ര്യ​ർ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​ന്‍റെ ഹൗ ​ഓ​ൾ​ഡ് ആ​ർ യു. ​ഈ ചി​ത്രം ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്ത​പ്പോ​ഴും മ​ഞ്ജു​വാ​ര്യ​ർ​ക്കു പ​ക​ര​ക്കാരിയായത് ജ്യോതികയാണ്. 36 വ​യ​തി​നി​ലെ എ​ന്ന പേ​രി​ലാ​ണ് ഹൗ ​ഓ​ൾ​ഡ് ആ​ർ യു ​ത​മി​ഴിൽ പുറത്തിറങ്ങിയത്. ത​മി​ഴി​ലും റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് തന്നെയായിരുന്നു ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രു​ന്ന​ത്.

You might also like

-