മേരിലാന്‍ഡ് കമ്യൂണിറ്റി കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

0

മേരിലാന്‍ഡ്: കമ്മ്യൂണിറ്റി കോളജുകളില്‍ പഠിക്കുന്ന മിഡില്‍ ക്ലാസ്, താഴ്ന്ന വരുമാനക്കാര്‍ എന്നിവരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന ബില്ലില്‍ മേരിലാന്‍ഡ് ഗവര്‍ണര്‍ ലാറി ഹോഗന്‍ ഒപ്പുവച്ചു. സ്‌കോളര്‍ഷിപ്പു ബില്ലുള്‍പ്പെടെ 200 ബില്ലുകളിലാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒപ്പിട്ടത്. മേരിലാന്‍ഡ് ബജറ്റില്‍ 15 മില്യന്‍ ഡോളറാണ് കമ്മ്യൂണിറ്റി കോളജ് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനായി വകയിരുത്തിയിരിക്കുന്നത്.

1,25,000 ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കുടുംബാംഗങ്ങളില്‍ നിന്നും കമ്മ്യൂണി കോളജില്‍ പഠിക്കുന്നവര്‍ക്ക് 5,000 ഡോളറും സിങ്കിള്‍ പേരന്റിന്റെ വരുമാനം 90,000 ഡോളറില്‍ കുറവാണെങ്കില്‍ അവരുടെ കുട്ടികള്‍ക്കും ഈ ആനുകൂല്യത്തിനര്‍ഹതയുണ്ട്. 2019 മുതലാണ് പദ്ധതി നടപ്പാക്കുകയെന്ന് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.

You might also like

-