മൂന്നാർ സന്ദര്ശിക്കാനെത്തിയ നവദമ്പതികൾ ആത്മഹത്യക്കെ ശ്രമിച്ചു യുവതി മരിച്ചു

0

മൂന്നാർ : മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ദമ്പതികള്‍ ആത്മഹത്യയ്ക്ക്
ശ്രമിച്ചു. യുവതി മരിച്ചു. തമിഴ്‌നാട് ഉടുമല്‍പ്പെട്ട സ്വദേശിനി അളക്കുമീന (18) ആണ് മരിച്ചത്.
പെണ്‍കുട്ടിയോടൊപ്പം എത്തിയ സതീഷ് കുമാറി(24)വി നെ അതീവ ഗുരുതാരവസ്ഥയില്‍
മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച
ഉച്ചയോടെയാണ് ഇരുവരും മൂന്നാര്‍ നടയാറിലെ സ്വകാര്യ കോട്ടേജില്‍ എത്തിയത്.
സന്ദര്‍ശനം കഴിഞ്ഞ് രാത്രിയിലെത്തിയ ഇരുവരും സന്തോഷത്തിലായിരുന്നതായി
ജീവനക്കാര്‍ പറയുന്നു. രാവിലെ ഭക്ഷണമെത്തിക്കാന്‍ കോട്ടേജ് ജീവനക്കാരനോട്
അവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇരുവരും വിഷം കഴിച്ചത്. ഭക്ഷണം
നല്‍കാന്‍ കതക് തട്ടിയെങ്കിലും തുറക്കാതെ വന്നതോടെ കതക് തല്ലിപ്പൊളിച്ച്
അകത്തു കയറുകയായിരുന്നു. മൂന്നാര്‍ പൊലിസെത്തി നടപടികള്‍ സ്വീകരിച്ചു

You might also like

-