മൂന്നാർ എല്ലപ്പെട്ടിയിൽ ട്രെക്കിങ്ങിന്റെ മറവിൽ ഭൂമികയ്യേറ്റവും മൃഗവേട്ടയും ട്രെക്കിങ്ങിനെ തടസ്സമുണ്ടാകാതിരിക്കാൻ വന്യ മൃഗങ്ങൾക്ക് വിഷം നൽകി കൊല്ലുന്നതും

0

indiavisionmedia exclusive

*കയ്യേറ്റം ട്രക്കിങ്ങിന്റെ മറവിൽ ഇരുന്നൂറേക്കറിലധികം സ്ഥലത്ത് മരങ്ങൾ

വനം മാഫിയ വെട്ടിക്കടത്തി ,

*ട്രങ്കിങ്ങിന്റെ മറവിൽ വന്യമൃഗവേട്ട .

*ട്രാക്കിന് തടസ്സമുണ്ടാകാതിരിക്കാൻ വന്യമൃഗങ്ങൾക് വിഷം നൽകി  കൊല്ലുന്നു,ചെറുമൃഗങ്ങളെ കെണിയൊരുക്കി വേട്ടയാടുന്നു

എല്ലപ്പെട്ടി സംരക്ഷിത വനമേഖലയിൽ നിന്നും നൂറ് കണക്കിന് മരങ്ങൾ വെട്ടിക്കടത്തി.

മൂന്നാർ : മുന്നാറിൽ ട്രാർക്കിങ് മറയാക്കി വൻതോതിൽ വനഭൂമി കയ്യേറുന്നു മൂന്നാർ ടോപ്സ്റ്റേഷനു സമീപം .സംരഷിതാവനമേഖലയിലാണ് കയ്യേറ്റ മാഫിയ പിടിമുറുക്കിയിട്ടുള്ളത് .മൂന്നാർ ടോപ് സ്റ്റേഷനിൽ നിന്നും എല്ലപെട്ടിയിൽ തമിഴ് നാട് അതിർത്തിയിൽ നിബിഡവനം വെട്ടിത്തെളിച്ചാണ് കയ്യേറ്റം .

എല്ലപ്പെട്ടി സംരക്ഷിത വനമേഖലയിലെ ഭൂമികയ്യേറ്റം വ്യാപക വനനശീകരണം

നിരവതിയേക്കർ സ്ഥലത്തെ വൻ വന്മരങ്ങൾ എല്ലാം ഇതിനോടകം വെട്ടി കടത്തികഴിഞ്ഞു .തമിഴ്നാടിനോട് ചേർന്നുള്ള വനത്തിൽ 12ളം സ്ഥലങ്ങളിൽ ഇപ്രകാരം മരങ്ങൾ വെട്ടി ടൂറിസം മാഫിയ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു . കേരളത്തിലെയും തമിഴ് നാട്ടിലെയും വനം വകുപ്പ് ജീവനക്കാരുടെ അറിവോടെയാണ് വനം കയ്യേറ്റം നടന്നിട്ടുള്ളത് .അടുത്തിടെ ഇവിടത്തെ ഇടതൂർന്ന വനത്തിന്ടൂറിസം മാഫിയ തീയിട്ടു നശിപ്പിച്ചിരുന്നു

എല്ലപ്പെട്ടി സംരക്ഷിത വനമേഖലയിൽ വനം വെട്ടി തെളിച്ചുള്ള ഭൂമികയ്യറ്റം കാടിനിന് വ്യപകമായി തീയിട്ടനിലയിൽ

എല്ലപ്പെട്ടി സംരക്ഷിത വനമേഖലയിലെ ഭൂമികയ്യേറ്റം വിദൂരകാഴ്ചയിൽ

ഓരോകയേറ്റങ്ങളും 10 മുതൽ 15 ഏക്കർ വരെ വ്യപ്തിയുള്ളതാണ്. ലക്ഷകണക്കിന് രൂപയുടെ വന്മരങ്ങൾ ഇവിടെനിന്നും മാഫിയ സംഘങ്ങൾ വനപാലകരുടെ അറിവോടെ മുറിച്ചുകടത്തിയിട്ടുണ്ട് . സ്വകാര്യ കമ്പനിയുടെ എസ്റ്റേറ്റ് വഴിയാണ് വനം കൊള്ളക്കാർ വനഭൂമിയിൽ പ്രവേശിച്ചിട്ടുള്ളത് .വനം കൊള്ള സമ്പത്തിച്ചവിവരങ്ങൾ പ്രദേശത്തെ തോട്ടം തൊഴിലാളികൾ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചതായാണ് വിവരം . എന്നാൽ വനംകൊള്ള തടയാൻ സർക്കാർ തലത്തിൽ നടപടിയുണ്ടയിട്ടില്ല .

എല്ലപ്പെട്ടി സംരക്ഷിത വനമേഖലയിലേക്കുള്ള നടപ്പാതയുടെ ആരംഭം

ഏക്കർ കണക്കിനെ സ്ഥലത്തെ വലിയ മരങ്ങളുംമറ്റും വെട്ടി നീക്കിയശേഷം പ്രദേശം മുഴുവൻ തീയിട്ട വെണ്ണിറാക്കി ഭൂമിയിൽ ടെൻഡുകൾ തീർക്കുന്നു

വനത്തിനുള്ളിലെ സുഖവാസ ട്രെക്കിങ് കേന്ദ്രം

ഇങ്ങനേ വെട്ടി വെടിപ്പാക്കിയ വനഭൂമിൽ ഓരോ പ്രദേശത്തും 40 വും 50 വും ടെണ്ടുകളാണ് വനം മാഫിയകൾ നിർമ്മിക്കുന്നത് . ഇത്തരത്തിൽ ആദ്യം രണ്ടുക്യാമ്പുകളാണ്ഇവിടെ ഉണ്ടായിരുന്നത് ട്രക്കിങ്ങിനെ ആളുകൾ കൂടുതൽ എത്താൻ തുടങ്ങിയതോടെ വനഭൂമി കൂടതൽ വെട്ടി തെളിക്കാൻ ആരംഭിച്ചു ഇപ്പോൾ ഈ നിബിഢ വനത്തിൽ 12 ളം സ്ഥലത്തു ഇത്തരത്തിൽ വനഭൂമി വെട്ടി തെളിച്ചു ട്രാക്കിങ് ക്യാമ്പുകൾ തീർത്തിട്ടുണ്ട് .ഭൂമികയ്യേറ്റം നടക്കുന്നത് കേരള തമിഴ് നാട് അതിർത്തിയിലായതിനാൽ . ഇരുഭാഗത്തുമുള്ള ഉദ്യോഗസ്ഥർ വനഭൂമി തങ്ങളുടെ അതിനതയിൽ ഉള്ളതല്ലന്ന് പറഞ്ഞ കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാതെ പരസ്പരം കയ്യെകഴുകി രക്ഷപ്പെടുകയാണ്. കൈയേറ്റം നടക്കുന്ന ഭൂമിയിലേക്ക് വേഗത്തിൽ എത്തി ചേരാൻ കഴിയുന്നത്

കേരളത്തിലെ വനം വകുപ്പിനാണ് .എന്നാൽ കയ്യേറ്റക്കാരെ മുന്നാറിൽ നിന്നുള്ളവർ ആയതിനാലും ഭരണതലത്തിൽ കയ്യേറ്റക്കാർക്ക് പിടിപാടുള്ളതിനാലും .നടപടി ഒന്ന് ഇതുവരെ കയ്‌ക്കൊണ്ടിട്ടില്ല .മാത്രമല്ല ലക്ഷകണക്കിന് രൂപ കയ്യേറ്റക്കാരിൽ നിന്നും വനപാലകർ കയ്യപ്പറ്റിയതായും ആരോപണമുണ്ട്.ഇവിടെ നിന്നും വെട്ടിയമരങ്ങൾ ജില്ലയിലെ തന്നെ ഏറ്റവും വലിയ വനം കൊള്ളക്കാരായ മൂന്നക്ഷര ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കമ്പനിയാണെന്നാണ് പരക്കെയുള്ള ആരോപണം .100ളം ആനകളും കടുവ പുലി കരടി മാൻ വർഗ്ഗത്തിൽ പെട്ട ജീവികൾ നിരവധിയിനം ഉരഗങ്ങൾ എന്നിവ ഈകാട്ടിൽ ധാരാളമുണ്ട് . ഇവയുടെ ആവാസവ്യസ്ഥ തടസ്സപെടുത്തിയും ഇവയെ മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്ക് തുരുത്തിയുമാണ് .

പരിക്കേറ്റ് കണ്ണിന് കാഴ്ചനഷ്ടപെട്ട കാട്ടുപോത്ത്

കൈയേറ്റക്കാർ ഇവിടെ അഴിഞ്ഞാടുന്നത്. കാട്ടുപോത്തും മാനുമടക്കം നിരവധി ജീവികളെ ഇവർ ഇതിനോടകം കൊന്നൊടുക്കിയിട്ടുണ്ട് ട്രാക്കിങ് നിടയിൽ 5 വും 10വും ദിവസ്സം ഈ സംഘം കട്ടിൽ തങ്ങി നായാട്ടുനടത്തുന്നതായും പരാതിയുണ്ട് .പ്രദേശത്തിന്റെ താഴ് ഭാഗത്തുനിന്നും ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട് . ഇവിടെ കയ്യേറ്റക്കാരുടെ അക്രമത്തിന് ഇരയായി പരിക്കുപറ്റിയ കാറ്റുപോത്തടക്കമുള്ള ജിവികൾ ചത്തനിലയിൽ താഴ്വാരങ്ങളിൽ കണ്ടെത്തുന്നതും പതിവാണ് .ട്രാക്കിങ് കേന്ദർങ്ങളിലേക്ക് രാത്രികാലങ്ങളിൽ വന്യമൃഗശല്യം ഉണ്ടാകാതിരിക്കുന്നതിനായി ആനയടക്കമുള്ള ജീവികൾക്ക് മാരക വിഷം പ്രദേശത്തു വ്യപമായി നിക്ഷേപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട് , ഇപ്രകാരമുള്ള വിഷബാധയിൽ കുടത്തലും ചത്തൊടുങ്ങുന്നത് കാട്ടുപോത്തുകളും മാനുകളുമാണ് .കഴിഞ്ഞ വർഷം ഇ മേഖലയിൽ 7കാട്ടുപോത്തുകൾ ചത്തിരുന്നു .നിരവതിമാനുകളെയും

എല്ലപെട്ടി താഴ്ഭാഗത്ത് വിഷബാധയേറ്റ് ചത്ത കാട്ടുപോത്ത്

ചെറുജീവികളെയും ഈമേഖലയിൽ ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട് ഇത്രയധികം വന്യജീവികൾ ചത്തൊടുങ്ങിയിട്ടും വനം വകുപ്പ് യാതൊരാനേഷണവും ഇതുവരെ നടത്തിയിട്ടില്ല .എല്ലാ വന്യജീവികളുടെയും മരണത്തിൽ പ്രായാധിക്ക്യം എതാൻ വനം വകുപ്പ് കാരണം നിരത്തുന്നത് .മൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിലേക്ക് ട്രക്കിങ്ങിന്റെ പേരിൽ ആളുകൾ വനത്തിൽ തമ്പടിക്കാൻ തുടങ്ങിയതോടെയാണ് ഉൾകാട്ടിൽനിന്നും വന്യജീവികൾ നാട്ടിൻ പുറങ്ങളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും എത്താൻ തുടങ്ങിയത് .വനവകുപ്പ് ഇനിയെങ്കിലും ഇത്തരത്തിലുള്ള നടപടിക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നമുക്കുഇപ്പോഴുള്ള നാമമാത്ര വനമേഖലകൂടി നാമാവശേഷമാകും…..തുടരും

You might also like

-