മുസാഫര്‍ കലാപം കേസ്സെപിൻവലിക്കാൻ യു പി സർക്കാർ നീക്കം

0

131കലാപകേസുകള്‍ പിന്‍വലിക്കാനുള്ള നീക്കo

62 പേര്‍ കൊല്ലപ്പെട്ട കലാപ കേസുകളാണ് പിൻവലിക്കുന്നത് 

ലഖ്നൊ. 2013ലെ മുസാഫര്‍നഗര്‍- ശാമ് ലി കലാപവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുക്കള്‍ക്കെതിരെയുള്ള 131 കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കങ്ങളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി 2013 സെപ്തംബറിലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവൻ കേസുകളും വ്യാജ കേസുകള്‍ മാത്രമാണ് യു പി സർക്കാർ നിലപാട് അതുകൊണ്ട് അത്തരം കേസ്സുകൾ പിന്‍വലിക്കുന്നതെന്നാണ് ബിജെപി വ്യക്തമാക്കി 62 പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് പാര്‍പ്പിടം നഷ്ടപ്പെട്ടത്. കലാപകാരികള്‍ക്ക് മാപ്പ് നല്‍കുന്ന നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണം.

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അക്രമത്തിന്റെ ഇരകളെയല്ല കൊലപാതകികളേയാണ് സംരക്ഷിക്കുന്നതെന്ന സന്ദേശമാണ് ഈ നീക്കം നല്‍കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു
രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിക്കാനിരിക്കുന്ന കേസുകള്‍ മിക്കതും ഗുരുതരമായ കുറ്റം ചുമത്തിയിട്ടുള്ളവര്‍ക്കെതിരെയുള്ളതാണെന്ന് . ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയുള്ള കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കാനിരിക്കുന്നത് ഏത് നിയമവിരുദ്ധമാണ് .

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പുകള്‍ പ്രകാരം കേസെടുത്ത 13 പേരും, 307 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തിട്ടുള്ള 11 പേരും കേസുകള്‍ പിന്‍വലിക്കുന്നവരില്‍ ഉള്‍പ്പെടുന്നു. തട്ടിക്കൊണ്ടുപോകല്‍, സ്ഫോടക വസ്തുുക്കള്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളവര്‍ക്കെതിരെയുള്ള കേസുകളും ഇതോടൊപ്പം പിന്‍വലിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പുകള്‍ പ്രകാരമുള്ള 16 കേസുകളും ഇതിനൊപ്പം പിന്‍വലിക്കുന്നതായി . സമുദായങ്ങള്‍ക്കിടെ വിദ്വേഷം പ്രചരിപ്പിക്കുന്നതിനൊപ്പം മതത്തെയും സമുദായത്തേയും അപമാനിക്കുന്നത് സംബന്ധിച്ച കേസുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എന്തയാലും യു പി ബി ജെ പി സര്ക്കാരിന്റെ നക്കത്തിനെതിരെ പ്രമുഖ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്

You might also like

-