മുഖ്യമന്ത്രി ഇടപെട്ടു ; സമരം പിൻവലിച്ച് നഴ്സുമാർ

മുഖ്യമന്ത്രിയുമായി ചർച്ച നാളെ

0

കൊച്ചി: സ്വകാര്യ ആശുപത്രികളെിലെ നഴ്സുമാർ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. നഴ്സുമാരുടെ പ്രശ്നങ്ങൾക്ക് മാർച്ച് 31നകം പരിഹാരം ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം പിൻവലിക്കുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു.
സർക്കാർ മുൻപ് ഉറപ്പ് നൽകിയ ശമ്പള പരിഷ്കരണ ഉത്തരവ് ഈ മാസം 31ന് മുൻപ് പുറത്തിറക്കുമെന്നും ഈ സാഹചര്യത്തിൽ നഴ്സുമാർ സമരത്തിൽ നിന്ന് പിൻമാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

യുണൈറ്റഡ് നഴ്സസ് അസോസിയേഷനും മുഖ്യമന്ത്രിയുമായി നാളെ ചർച്ച നടക്കും.
സമരം ഒത്തു തീർപ്പാക്കാൻ ശനിയാഴ്ച ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. മാനേജ്മെന്‍റ് പ്രതിനിധികൾ ചർച്ചക്ക് എത്താതിരുന്നതിനാലാണ് ചർച്ച പരാജയപ്പെട്ടത്.

You might also like

-