“മുഖ്യമന്ത്രിയെ ഉപദേശകർ തെറ്റുധരിപ്പിക്കുന്നു “പി .മോഹനദാസ്

0

തിരുവന്തപുരം :മനുഷ്യാവകാശ കമ്മീഷനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റായ ഉപദേശങ്ങളെ തുടര്‍ന്നാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ്. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മോഹനദാസ് ആരോപിച്ചു.

മുഖ്യമന്ത്രിക്ക് ഒരുപാട് ഉപദേശകരുണ്ട്. അവര്‍ ശരിയായ രീതിയില്‍ ഉപദേശിക്കണം. തന്നെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാറിനാകില്ല. തന്‍റെ കസേര തെറിപ്പിക്കുന്നത് എളുപ്പമാകില്ല. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയാലും ഇതുപോലെ ജനങ്ങളുടെ വിഷയത്തില്‍ ഇടപെടുമെന്നും പി മോഹനദാസ് പറഞ്ഞു

You might also like

-