മി​​​ല്ലി മു​​​സ്‌​​​ലിം ലീ​​​ഗ് (എം​​​എം​​​എ​​​ൽ)​​​പാ​​​ർ​​​ട്ടി​​​യെ യു​​​എ​​​സ് ഭീ​​​ക​​​ര​​​പട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

0

 

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ൻ ഹാ​​​ഫീ​​​സ് സ​​​യി​​​ദി​​​ന്‍റെ മി​​​ല്ലി മു​​​സ്‌​​​ലിം ലീ​​​ഗ് (എം​​​എം​​​എ​​​ൽ)​​​പാ​​​ർ​​​ട്ടി​​​യെ യു​​​എ​​​സ് ഭീ​​​ക​​​ര​​​പട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. സ​​​യി​​​ദ് സ്ഥാ​​​പി​​​ച്ച ല​​​ഷ്ക​​​ർ ഇ ​​​തോ​​​യി​​​ബ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ രാ​​​ഷ്‌ട്രീയ​​​വി​​​ഭാ​​​ഗ​​​മാ​​​ണ് മി​​​ല്ലി മു​​​സ്‌​​​ലിം ലീ​​​ഗ്.​​ യു​​എ​​സ് ഒ​​രു​​കോ​​ടി ഡോ​​ള​​ർ ത​​ല​​യ്ക്കു വി​​ല​​യി​​ട്ടി​​ട്ടു​​ള്ള ഭീ​​ക​​രനേ​​താ​​വാ​​ണ് ഹാ​​ഫീ​​സ് സ​​യി​​ദ്. എം​​​എം​​​എല്ലി​​​ന്‍റെ മേ​​ധാ​​വി സൈ​​ഫു​​ള്ള ഖാ​​ലി​​ദ് ഉ​​ൾ​​പ്പെ​​ടെ ഏ​​​ഴ് ല​​​ഷ്ക​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഉ​​​പ​​​രോ​​​ധം പ്ര​​ഖ്യാ​​പി​​ച്ചു.

രാ​​​ഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​യാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് 2018ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള എം​​​എം​​​എ​​​ല്ലി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നു ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​ണു യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി. ഭീ​​​ക​​​ര​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട പാ​​​ർ​​​ട്ടി​​​ക്കു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ പാ​​​ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ മു​​​തി​​​രു​​​മെ​​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ല.
തെ​​​റ്റി​​​ ദ്ധാ​​​ര​​​ണ​​​വേ​​​ണ്ട. ഏ​​​തു പേ​​​രു​​​പ​​​യോ​​​ഗി​​​ച്ചാ​​​ലും ല​​​ഷ്ക​​​ർ ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന ത​​​ന്നെ. ല​​​ഷ്ക​​​റി​​​ന് രാ​​​ഷ്‌ട്രീയ മേ​​​ൽ​​​വി​​​ലാ​​​സം ല​​​ഭി​​​ക്കാ​​​നു​​​ള്ള ഏ​​​തു ശ്ര​​​മ​​​വും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു യു​​​എ​​​സ് പി​​​ന്തു​​​ണ​​​യു​​​ണ്ടാ​​​വും- സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ് രാ​​​ജി​​​വ​​​ച്ച ഒ​​​ഴി​​​വി​​ലും മ​​റ്റ് ഇ​​ട​​ക്കാ​​ല തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും എം​​​എം​​​എ​​​ൽ പി​​ന്തു​​ണ​​യു​​ള്ള സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ മ​​ത്സ​​രി​​ച്ചി​​രു​​ന്നു.
എ​​ന്നാ​​ൽ പാ​​​ർ​​​ട്ടി​​​ക്കു ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​തി​​​നാ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്നു 2017 ഒ​​​ക്ടോ​​​ബ​​​റി​​​ൽ പാ​​​ക് ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. പാ​​​ർ​​​ട്ടി​​​ക്കു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​ മാ​​​സം ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​പ്പോ​​ൾ എം​​എ​​ൽ​​എ​​ല്ലി​​നെ ഭീ​​ക​​ര​​പട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ടു​​ള്ള യു​​എ​​സ് പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​ത്. യു​​എ​​സ് ന​​ട​​പ​​ടി​​യെ​​ക്കു​​റി​​ച്ചു പാ​​ക് ഭ​​ര​​ണ​​കൂ​​ടം പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല.

You might also like

-