മാവോയിസ്ററ് ഏറ്റുമുട്ടൽ 7 പേര് കൊല്ലപ്പെട്ടു

0

ബീജാപൂര്‍: ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്.

ഇവരില്‍ നിന്നും ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍, 303 ഫൈിള്‍, ആറ് റോക്കറ്റ് ലോഞ്ചറുകള്‍, മൂന്ന് ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഛത്തീസ്ഗഢ് സുരക്ഷാസേനയും തെലങ്കാന പൊലീസിലെ മാവോയിസ്റ്റ് വിരുദ്ധ സംഘമായ ഗ്രേഹൗണ്ട്‌സും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ നടത്തിയിരിക്കുന്നത്.

ദക്ഷിണ ബിജാപൂരിലെ വനത്തിനുള്ളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു തിരച്ചില്‍ നടത്തിയതെന്ന് ബിജാപൂര്‍ എസ് പി മോഹിത് ഗാര്‍ഗ് അറിയിച്ചു. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

You might also like

-