മാധ്യമപ്രവർത്തകൻ വെടിയേറ്റുമരിച്ചു

0

 

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ അതീവസുരക്ഷാ മേഖലയില്‍ മാധ്യമപ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഇസ്ലാമാബാദിലെ ഉറുദു പത്രത്തില്‍ സബ് എഡിറ്ററായ അഞ്ജും മുനീര്‍ രാജ (40)യാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ റാവല്‍പിണ്ടിയില്‍വച്ച്‌ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പാകിസ്ഥാന്‍ സൈനിക ആസ്ഥാനത്തിനുസമീപത്താണ് സംഭവമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലയിലും ശരീരത്തിലുമായി ആറുതവണ വെടിയേറ്റ രാജ തല്‍ക്ഷണം മരിച്ചു.

You might also like

-