മഹേഷ് ബാബു നായകനായ ഭരത് അനെ നേനു വന്‍ ഹിറ്റിലേക്ക്

0

മഹേഷ് ബാബു നായകനായ ഭരത് അനെ നേനു വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രം 202 കോടി രൂപയുടെ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കൊരട്ടാല ശിവ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കിയര അഡ്വാനി നായികയായ ചിത്രം സമകാലീന രാഷ്‍ട്രീയ കഥയാണ് പറഞ്ഞുവയ്‍ക്കുന്നത്. കോളേജ് ജീവിതത്തിന്റെ നിറങ്ങളിൽ നിന്ന് ആന്ധ്രയിലെ മുഖ്യമന്ത്രി പപദത്തിലെത്തുന്ന യുവാവായാണ് മഹേഷ് ബാബു ചിത്രത്തിൽ വേഷമിട്ടത്. അഴിമതിക്കെതിരായ പോരാട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചിത്രം പുരോഗമിക്കുന്നത്. ആക്ഷനും പഞ്ച് ഡയലോഗുകളും ഒരുമിക്കുന്നതാണ് ചിത്രം. ശ്രീമന്തുടു എന്ന് സിനിമയ്‍ക്ക് ശേഷം മഹേഷ് ബാബുവും ശിവയും ഒരുമിച്ച ചിത്രം കൂടിയാണ് ഭരത് അനെ നെനു.

You might also like

-