മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ വിഭാഗം തലവന്‍ ഹിമാന്‍ഷു റോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

0

മുംബൈ: മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ വിഭാഗം തലവന്‍ ഹിമാന്‍ഷു റോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈയിലെ വീടിനുള്ളില്‍ വച്ച് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയില്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അര്‍ബുദ രോഗബാധിതനായ അദ്ദേഹം കഴിഞ്ഞ രണ്ടു വര്‍ഷമായി അവധിയിലായിരുന്നു.

1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. മുംബൈ ഭീകരാക്രമണം, 2013ലെ ഐപിഎല്‍ വാതുവയ്പ്പ് തുടങ്ങിയ നിരവധി കേസുകളുടെഅന്വേഷണച്ചുമതല വഹിച്ചിട്ടുണ്ട്.

You might also like

-