മഹാനടി കണ്ട് രാജമൗലി പറയുന്നു; ഞാന്‍ ദുല്‍ഖറിന്‍റെ ആരാധകനായി മാറി

0
  • ഇൗ മാസം 11 ആണ് ​ ചി​ത്രത്തിന്‍റെ തമിഴ്​ പതിപ്പ്​ കേരളത്തിലും തമിഴ്​നാട്ടിലുമായി റിലീസ്​ ചെയ്യുന്നത്

ദുല്‍ഖര്‍ സല്‍മാന്‍റെ കന്നഡ ഫിലിം ഇന്‍ഡസ്ട്രിയിലേക്കുളള അരങ്ങേറ്റമാണ് മഹാടനി എന്ന ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നത്. മുന്‍ തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്തത്.

ചിത്രം കണ്ട ബാഹുബലി സംവിധായകൻ എസ്​.എസ്​ രാജമൗലി പ്രധാന താരങ്ങളായ ദുൽഖർ സൽമാനെയും കീർത്തി സുരേഷിനെയും വാനോളം പുകഴ്​ത്തി. ജെമിനി ഗണേഷനായെത്തിയ ദുൽഖർ അസാമാന്യ പ്രകടനമാണ്​  കാഴ്​ചവച്ചതെന്നും ഞാന്‍ അദ്ദേഹത്തിന്‍റെ ആരാധകനായെന്നുമാണ് രാജമൗലി പറയുന്നത്.  മഹാനടി സാവിത്രിയായി വേഷമിട്ട കീർത്തിയുടെ പ്രകടനം ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.

ചിത്രം കണ്ട​ തെലുങ്കിലെ മുൻനിര നടീനടൻമാരും സംവിധായകരും  സാമൂഹ്യ മാധ്യമങ്ങളിൽ പ്രശംസ കൊണ്ടുമൂടുകയാണ്. ഇൗ മാസം 11ന്​ ചി​ത്രത്തിന്‍റെ തമിഴ്​ പതിപ്പ്​ കേരളത്തിലും തമിഴ്​നാട്ടിലുമായി റിലീസ്​ ചെയ്യും.

You might also like

-