മഹതിര്‍ മുഹമ്മദ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി…………….

0

ക്വാലംപൂര്‍:  ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തിരഞ്ഞെടുക്കപ്പെടുന്ന നേതാവായ മഹതിര്‍ മുഹമ്മദ്. മലേഷ്യയില്‍ അറുപത് വർഷമായി അധികാരത്തിലുള്ള നജീബ് റസാഖിന്റെ ദേശീയ സഖ്യത്തെ തോൽപ്പിച്ചാണ് 92കാരനായ മഹതിറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അധികാരത്തിലെത്തുന്നത്. 2016ലാണ് മഹതിർ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്ക് മാറിയത്. 222 സീറ്റുകളില്‍ 113 സീറ്റുകള്‍ നേടിയാണ് മഹതിര്‍ മുഹമ്മദ് അധികാരത്തിലെത്തിയത്.

ഭാവിയിലേയ്ക്ക് മികച്ച കാര്യങ്ങള്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്ന് മഹതിര്‍ മുഹമ്മദ് വിജയത്തിന് ശേഷം പ്രതികരിച്ചു. സ്വതന്ത്രവും ഒന്നിച്ച് നില്‍ക്കുന്നതും മികച്ചതുമായ ഭരണം എല്ലാവര്‍ക്കും ഉറപ്പ് നല്‍കുമെന്നാണ് മഹതിര്‍ മുഹമ്മദ് പ്രഖ്യാപിക്കുന്നത്. 1981 മുതല്‍ 2003 വരെ അധികാരത്തിലിരുന്ന വ്യക്തിയാണ് മഹതിര്‍. ഇദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് മലേഷ്യ ഏഷ്യയിലെ മികച്ച ശക്തികളായി മാറിയത്. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ നിരന്തരം ലോക്കപ്പിലാക്കിയെന്ന ആരോപണം മഹതിറിന് നേരെ നിരന്തരം ഉയര്‍ന്നിരുന്നു. 2008 ല്‍ അധികാരത്തിലെത്തിയ നജീഖ് റസാഖിന്റെ രാഷ്ട്രീയാചാര്യനുമായിരുന്നു മഹതിര്‍ മുഹമ്മദ്.

അറുപത് കൊല്ലം മലേഷ്യ ഭരിച്ച ബിഎൻസിയുടെ ഭാഗമായിരുന്നതിന് ശേഷം 2016ല്‍ വളരെ നാടകീയമായാണ് മഹതിര്‍ മുഹമ്മദ് പ്രതിപക്ഷത്തേയ്ക്ക് എത്തുന്നത്. അഴിമതിയെ പിന്തുണയ്ക്കുന്ന മുന്നണിയുടെ ഭാഗമായി തുടരുന്നത് നാണക്കേടാണ് എന്നായിരുന്നു മുന്നണി വിടുന്നതിന് കാരണമായി മഹതിര്‍ ചൂണ്ടിക്കാണിച്ചത്.

You might also like

-