മലയാളി കുടുംബo അമേരിക്കയിൽ കലിഫോര്‍ണിയയില്‍ കാണാതായി

0

 

ഡൽഹി :വിനോദ യാത്രയ്ക്ക് എത്തിയ നാലംഗ മലയാളി കുടുംബത്തെ അമേരിക്കയിലെ കലിഫോര്‍ണിയയില്‍ കാണാതായി. സന്ദീപ് തോട്ടപ്പിള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെയാണ് കാണാതായത്. പോര്‍ട്ട്ലന്‍ഡില്‍ നിന്നും സാന്‍ജോസ് വഴി കലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം.
ലോസ് ആഞ്ചലസില്‍ താമസിക്കുന്ന കുടുംബം വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന. വെള്ളിയാഴ്ച വൈകിട്ട് വടക്കന്‍ കലിഫോര്‍ണിയ വഴി സഞ്ചരിച്ച കുടുംബത്തിന്‍റെ വാഹനം മോശം കാലാവസ്ഥ കാരണം അപകടത്തില്‍പെട്ടിരിക്കാമെന്ന സംശയമാണ് നിലനില്‍ക്കുന്നത്. വെള്ളിയാഴ്ച കലിഫോര്‍ണിയയില്‍ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഇവരെക്കുറിച്ച്‌ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
യാത്രയ്ക്കിടയില്‍ സാന്‍ജോസിലുള്ള സുഹൃത്തിനെ സന്ദീപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ അവിടെ എത്തുമെന്നും രാത്രി അവിടെ തങ്ങുമെന്നുമാണ് സന്ദീപ് സുഹൃത്തിനോട് പറഞ്ഞത്. അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂള്‍ തുറക്കുമെന്നതിനാല്‍ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനായിരുന്നു കുടുംബത്തിന്‍റെ പദ്ധതി.

You might also like

-