മലപ്പുറത്ത് കുഴൽപ്പണവേട്ട മുന്നേകാൽ കോടിയുടെ കുഴൽപണവുമായി രണ്ടുപേര്‍ അറസ്റ്റിലായി

0

മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും വന്‍ കുഴൽപ്പണവേട്ട. പെരിന്തൽമണ്ണയ്ക്കടുത്ത് മേലാറ്റൂരിൽ മുന്നേകാൽ കോടിയുടെ കുഴൽപണവുമായി രണ്ടുപേര്‍  അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ബിജു, അർഷാദ് എന്നിവരാണ് പിടിയിലായത്. കാറിന്‍റെ ഹാൻഡ് ബ്രേക്കിനടിയിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്‌

You might also like

-