മരുന്ന് വാങ്ങാൻ പണമില്ല ; നാലംഗ കുടുംബം മരിച്ച നിലയില്‍

0

അമേരിക്കാ /നോര്‍ത്ത് ഡെക്കോട്ട : നോര്‍ത്ത് ഡെക്കോട്ടയില്‍ മാതാവും മൂന്നു കുട്ടികളും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. വെല്‍ഫെയര്‍ ചെക്ക് നടത്തുന്നതിനിടയിലാണ്. ഇവര്‍ വീട്ടില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കാണാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

മാതാവ് ആസ്ട്ര വോക്ക് (35) കുട്ടികളായ ടയ് ലര്‍ (14) എയ്ഡന്‍ (10) അരിയാന (6) എന്നിവരാണ് മരിച്ചതെന്നും, വീടിനകത്തു നിന്നും ഒരു തോക്ക് ലഭിച്ചതായും ഗ്രാന്റ് ഫോര്‍ക്ക് പൊലീസ് ലഫ്റ്റ് ഡെറിക് സിമ്മല്‍ പറഞ്ഞു.

വീടിനകത്തേക്ക് അതിക്രമിച്ചു കടന്നതായി കാണുന്നില്ലെന്നും കുട്ടികളെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം മാതാവ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസ് കരുതുന്നത്. രണ്ടു മാസം മുമ്പാണ് ഇവര്‍ ഇവിടെ താമസത്തിനെത്തിയത്. കഴിഞ്ഞ ആഴ്ച മാതാവ് ആസ്ട്ര ഗൊ ഫണ്ട് മി പേജില്‍ താനും മക്കളും മാനസ്സിക രോഗികളാണെന്നും ഡിപ്രഷന്‍ രോഗത്തിനടികളാണെന്നും സൂചിപ്പിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നടത്തേണ്ടി വന്നതായും ബില്ലുകള്‍ അടക്കാന്‍ പണമില്ലെന്നും എഴുതിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി. സംഭവത്തെ കുറിച്ചു ഗ്രാന്റ് ഫോര്‍ക്ക് പൊലീസ് അന്വേഷ

You might also like

-