മയക്ക് മരുന്നിന്റെ ഗുണമേന്മ പരിശോധിക്കാന്‍ ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍

0

ഫ്‌ളോറിഡ: മയക്ക് മരുന്ന് വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് വയറിന് അസുഖം ബാധിച്ചയാള്‍, അതിന്റെ ഗുണ മേന്മ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത് പുലിവാല് പിടിച്ച പോലെയായി.

ഫ്‌ളോറിഡായിലാണ് സംഭവം. നാല്‍പ്പത്തി ഒമ്പത് വയസ്സുള്ള ഡഗ്ലസ് പീറ്റര്‍ ഒരാഴ്ച മുമ്പാണ് മയക്ക് മരുന്ന് വില്‍പ്പനക്കാരില്‍ നിന്നും മയക്ക് മരുന്ന് വാങ്ങിയത്. ഇത് ഉപയോഗിച്ച പീറ്ററിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ ഷെറിഫ് ഓഫീസില്‍ വിളിച്ചു ഉണ്ടായ സംഭവം വിശദീകരിച്ചു. ചൊവ്വാഴ്ച അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ വെള്ള നിറത്തിലുള്ള പൊടിയുമായി പീറ്റര്‍ ഷെറിഫ് ഓഫീസില്‍ എത്തി.

മയക്കു മരുന്നിന്റെ ഗുണമേന്മ പരിശോധിക്കണമെന്നും തെറ്റായ മയക്ക് മരുന്ന് തനിക്ക് നല്‍കിയ ഏജന്റിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇയ്യാളുടെ ആവശ്യം. അധികൃതര്‍ പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് മെത്ത് ആംപീറ്റമിനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഷെറിഫ് പീറ്ററിനെ അറസ്റ്റ് ചെയ്തു.
മയക്ക് മരുന്ന് കൈവശം വച്ച കുറ്റത്തിന് നര്‍കോട്ടിക്ക്‌സ് ആക്റ്റനുസരിച്ചാണ് പീറ്ററിനെ അറസ്റ്റ് ചെയതതെന്നും, 5000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു

You might also like

-