മദ്യം വേണ്ടവർകുടിക്കട്ടെ ,കള്ളിന്റ പേരിൽ മായകള്ള് അനുവദിക്കില്ല

0

 

കോഴിക്കോട്: സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ച് പൂട്ടിയപ്പോള്‍ വ്യാജമദ്യം വര്‍ധിക്കുന്ന സാഹചര്യം ഉണ്ടായെന്നും മയക്ക് മരുന്ന് ഉപയോഗം കൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തിലാണ് മദ്യ ഉപഭോഗത്തിനായി സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചത്.

പൊതുസമൂഹത്തിന് ദോഷകരമല്ലാത്ത നടപടിയാണ് മദ്യനയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. മദ്യം വേണ്ടവര്‍ മദ്യം കഴിക്കട്ടെ, എന്നാല്‍ അതിനെതിരായുള്ള ബോധവത്കരണവും ഉയര്‍ത്തി കൊണ്ടുവരണം. മദ്യ വ്യവസായ രംഗത്തുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നത് പ്രധാനമായി സര്‍ക്കാര്‍ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കള്ള് വ്യവസായത്തില്‍ അപചയം വന്നത് മേഖലയില്‍ ഉള്ള ചിലരുടെ ലാഭക്കൊതി മൂലമാണ്. ആരോഗ്യദായകമായതിനെ അനാരോഗ്യകരമാക്കിയത് ആരാണെന്ന് ചിന്തിക്കണം.കള്ള് എന്ന് പറഞ്ഞ് എന്തെങ്കിലും നല്‍കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ല
കള്ള് ഷാപ്പ് പറ്റാത്തിടത്ത് അത് വേണ്ടെന്ന് വെക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like

-