മദനി ഇന്ന് കേരളത്തിലെത്തും

0

ബംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തും. മേയ് മൂന്നു മുതല്‍ 11 വരെ മഅദനിക്ക് കേരളത്തില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അര്‍ബുദ രോഗിയായ മാതാവിനെ കാണാന്‍ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മദനി അപേക്ഷ നല്‍കിയത്.

കേരളത്തിലേക്കുള്ള യാത്രക്ക് എന്‍ഐഎ കോടതി അനുവാദം നല്‍കിയിട്ടും ബംഗളൂരു പോലീസിന്‍റെ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങിയിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മഅദനിയ്ക്ക് അകമ്പടി പോകാന്‍ പോലീസുകാര്‍ ഇല്ലെന്നാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നത്. പിന്നീട് സിറ്റി ആംഡ് റിസര്‍വ്(സിഎആര്‍) പോലീസിന്‍റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്നാണ് ഇന്നു കേരളത്തിലേക്ക് മടങ്ങാന്‍ മദനിക്ക് അവസരമൊരുങ്ങിയത്

You might also like

-