മകളെ വിവാഹം ചെയ്തനൽകാൻ വിസമ്മതിച്ചു കാമുകനും കൂട്ടരും വീടുകയറി ആക്രമിച്ചു

0

 

ഇടുക്കി: മുണ്ടക്കയം കൂട്ടിക്കലില്‍ മകളെ വിവാഹം കഴിച്ച് നല്‍കണമെന്നാവശ്യപ്പെട്ടെത്തിയ യുവാവും ബന്ധുവും വീടാക്രമിച്ചതായി പരാതി. മണല്‍പ്പാറയില്‍ വിജയന്റെ വീട് ആക്രമിച്ചതിന് കൂട്ടിക്കല്‍ സ്വദേശികളായ സുനില്‍, രാജേഷ് എന്നിവര്‍ക്ക് എതിരെ മുണ്ടക്കയം പോലീസ് കേസെടുത്തു

ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. വിജയന്റെ മകളെ വിവാഹം കഴിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് സുനിലും രാജേഷും വീട്ടിലെത്തിയത്. പറ്റില്ലെന്ന് അറിയിച്ചതോടെ അസഭ്യവര്‍ഷം തുടങ്ങി. പിന്നീട് കൈയ്യേറ്റമായി. മാരകായുധങ്ങളുമായായിരുന്നു ആക്രമണം.
വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വീട് എറിഞ്ഞ് തകര്‍ത്തു. വിജയനും കുടുംബവും അയല്‍ വീട്ടില്‍ അഭയം തേടിയപ്പോള്‍ അവിടെയെത്തിയും ആക്രമണം തുടര്‍ന്നു. പരുക്കേറ്റ വിജയനും മകന്‍ അരുണും ബന്ധുക്കളായ മറ്റ് ഏഴ് പേരേയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You might also like

-