ഭ​ര​ണംത്തിന്റെ മറവിൽ പ​ണം​കാ​യ്ക്കു​ന്ന മരമായിബി​ജെ​പി ;2016-17 ലെ വരുമാനം 1,034.27 കോ​ടി ?

0

2004–05ൽ ​ബി​ജെ​പി​യു​ടെ ആ​സ്തി​മൂ​ല്യം 123 കോ​ടി​യാ​യി​രു​ന്നു
2016-17 ലെ വരുമാനം 1,034.27 കോ​ടി ?

ന്യൂ​ഡ​ൽ​ഹി:രാജ്യത്തെ ഭൂരിഭാഗം സാദാരണക്കാരും ദരിദ്ര നാരായൺ മാരായി കഴിയുമ്പോൾ ,രാജ്യ ​ഭ​ര​ണ​ത്തി​ലെ​ത്തി​യ ശേ​ഷം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ദേ​ശീ​യ പാ​ർ​ട്ടി​യായി ബി ജെ പി മാറി . രാ​ജ്യ​ത്തെ ദേ​ശീ​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് ബി​ജെ​പി വീണ്ടും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. കണക്കെടുപ്പിൽ വ​രു​മാ​നം പു​റ​ത്തു​വി​ട്ട ഏ​ഴു ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ മു​ൻ വ​ർ​ഷ​ത്തെ ആ​കെ വ​രു​മാ​നം 1,559.17 കോ​ടി​യാ​ണ്. ഇ​തി​ൽ സിം​ഹ​ഭാ​ഗ​വും ബി​ജെ​പി​ക്ക് അ​വ കാ​ശ​പ്പെ​ട്ട​തും. 66.34 ശ​ത​മാ​നം വ​രു​മാ​ന​മാ​ണ് ബി​ജെ​പി കൈ​യ​ട​ക്കി​യ​ത്. 2016-17 കാ​ല​യ​ള​വി​ൽ 1,034.27 കോ​ടി രൂ​പ​യാ​ണ് ബി​ജെ​പി​യു​ടെ വ​രു​മാ ന​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വ​രു​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ബി​ജെ​പി​യു​ടെ അ​ടു​ത്തെ​ങ്ങും വ​രി​ല്ലെ​ങ്കി​ലും ര​ണ്ടാം സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സാ​ണു​ള്ള​ത്. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് 225.36 കോ​ടി രൂ ​പ​യു​ടെ വ​രു​മാ​ന​മാ​ണു​ള്ള​ത്. ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 14.45 ശ​ത​മാ​ന​മാ​ണി​ത്. സി​പി​ഐ ആ​ണ് പ​ണ​ക്കൊ​ഴു​പ്പി​ൽ ഏ​റ്റ​വും പി​ന്നി​ലാ യി​പ്പോ​യ​ത്. സു​ധാ​ക​ർ റെ​ഡ്ഡി ന​യി​ക്കു​ന്ന പാ​ർ​ട്ടി​ക്ക് 2.08 കോ​ടി രൂ​പ മാ​ത്ര​മാ​ണു​ള്ള​ത്. പാ​ർ​ട്ടി​ക​ൾ ആ​ദാ​യ​നി​കു​തി അ​ട​ച്ച​തി​ന്‍റെ ക​ണ​ക്കു​ക​ളെ അ​വ​ലം​ബി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​റ്റ​വും വ​ര​വു​ള്ള ബി​ജെ​പി ത​ന്നെ​യാ​ണ് കൈ​യ​യ​ച്ച് ചെ​ല​വും ചെ​യ്തി​രി​ക്കു​ന്ന​ത്. 2016-17 ൽ 710.05 ​കോ​ടി രൂ​പ​യാ​ണ് ബി​ജെ​പി ചെ​ല​വാ​ക്കി​യ​ത്. എ​ന്നി​ട്ടും മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷം വാ​രി​ക്കൂ​ട്ടി​യ സ​മ്പ​ത്തി​ൽ 31 ശ​ത​മാ​ന​വും ബി​ജെ​പി​ക്ക് മി​ച്ചം​പി​ടി​ക്കാ​നാ​യി.‌ എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് ആ​ക​ട്ടെ വ​ര​വി​ലും ക ​വി​ഞ്ഞ് ചെ​ല​വ് ചെ​യ്തു. 321.66 കോ​ടി രൂ​പ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ചെ​ല​വ്.

വ​ര​വ് അ​റി​യാ​തെ കോ​ൺ​ഗ്ര​സ് ചെ​ല​വ് ചെ​യ്തെ​ങ്കി​ലും ബി​ജെ​പി​യെ​പ്പോ​ലെ ബി​എ​സ്പി​യും മി​ച്ചം​പി​ടി​ച്ചു. ബി​എ​സ്പി അ​വ​രു​ടെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 70 ശ​ത​മാ​ന​വും ചെ​ല​വ് ചെ​യ്യാ​തെ സൂ​ക്ഷി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​ല​വു​ചെ​യ്യാ​ൻ മ​ടി​കാ​ണി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ൽ സി​പി​ഐ​യും ഉ​ണ്ട്. സി​പി​ഐ വ​ര​വി​ൽ ആ​റു ശ​ത​മാ​നം ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല.

2014–15 ‌വ​രെ കോ​ൺ​ഗ്ര​സി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​ത്തു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ബി​ജെ​പി നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. 2004–05ൽ ​ബി​ജെ​പി​യു​ടെ ആ​സ്തി​മൂ​ല്യം 123 കോ​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ബി​ജെ​പി പ​ണം വാ​രി​ക്കൂ​ട്ടി.‌

You might also like

-