ഭാര്യയെ കൊന്നുവീടിനുള്ളിൽകുഴിച്ചിട്ട ശേഷം ഭർത്താവ് നാടുവിട്ടു

0


ഷാ​ർ​ജ: യു​എ​ഇ​യി​ൽ 36കാരിയായ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ത​റ​യി​ൽ ഒ​ളി​പ്പി​ച്ചു. ഇന്ത്യയിലേക്ക് കടന്നു
കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരന്റെ പരാതിയിൽ പോലീസ് നടത്തിയ അനേഷണത്തിലാണ് ഷാ​ർ​ജ​യി​ലെ വീ​ട്ടി​ൽ​നിന്നും ഇ​വ​രു​ടെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഒ​രു മാ​സം മു​ന്പാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നാ​ണു സൂ​ച​ന. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വീ​ടി​ന്‍റെ ത​റ​യ്ക്ക​ടി​യി​ൽ ഒ​ളി​പ്പി​ച്ച മൃ​ത​ദേ​ഹം പോ​ലീ​സ് നാ​യ​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ത​റ​യി​ൽ ഒ​ളി​പ്പി​ച്ച​താ​ണെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു. മ​ല​യാ​ളി​യാ​യ ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് വീ​ട് വാ​ട​ക​യ്ക്കു ന​ൽ​കും എ​ന്ന ബോ​ർ​ഡ് തൂ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​യാ​ൾ നാ​ടു​വി​ട്ട​ത്.

കൊ​ല്ല​പ്പെ​ട്ട യു​വ​തി​​ സ​ഹോ​ദ​ര​നുമായി എ​ല്ലാ ദി​വ​സ​വും ഫോണിൽ സംസാരിക്കുമായിരുന്നു എന്നാൽ കുറെ നാളുകളായി ഇവരുടെ ഫോൺ നിശ്ചലമായിരുന്നു ഇതേത്തുടർന്നാണ് കേരളത്തിൽ നിന്നും സഹോദരൻ യു എ ഇ യിൽ എത്തിയത് പിന്നീട് ഇയാൾ നൽകിയ പരാതിയിലാണന് പോലീസ് അനേഷണം ആരംഭിച്ചിട്ടുള്ളത്
യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രേ ഇ​ന്‍റ​ർ​പോ​ൾ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ഷാ​ർ​ജ പോ​ലീ​സ് അ​റി​യി​ച്ചു. സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ​നി​ൽ​ക്കു​ന്ന മ​ല​യാ​ളി​ക്ക് മ​റ്റൊ​രു ഭാ​ര്യ​കൂ​ടി​യു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​നു മു​ന്പു​ത​ന്നെ ഇ​യാ​ൾ ഈ ​സ്ത്രീ​യെ​യും ര​ണ്ടു കു​ട്ടി​ക​ളെ​യും കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചി​രു​ന്ന​താ​യാ​ണു പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന.

You might also like

-