ഭാരത് ബന്ദിനിടെ സംഘര്‍ഷo നാലുപേർ കൊല്ലപ്പെട്ടു

0

 

ഡല്‍ഹി: പട്ടിക ജാതി പീഡന നിയമത്തിൽ സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ നടന്ന സംഘര്‍ഷത്തില്‍ നാലുപേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ മൊറെനയിലാണ് ആക്രമണം നടന്നത്. ബന്ദിനെ തുടര്‍ന്ന് മീററ്റ്, റാഞ്ചി, ആഗ്ര, ബിന്ദ് തുടങ്ങി വിവിധയിടങ്ങളില്‍ പൊലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പട്ടികജാതി/വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ മാര്‍ച്ച് 20ലെ ഉത്തരവിലാണ് പ്രതിഷേധം.

മധ്യപ്രദേശില്‍ സാഗറിലും ഗ്വാളിയാറിലും ഉള്‍പ്പെടെ മൂന്ന് പട്ടണങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഡല്‍ഹിക്ക് സമീപം ഗാസിയാബാദിലെ ഒരു റെയില്‍വേ ട്രാക്കില്‍ സമരക്കാര്‍ പ്രകടനം നടത്തി. രാവിലെ ജയ്പൂരില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു. നഗരത്തിലെ ഒരു വസ്ത്രശാല തകര്‍ത്തു. സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും സമാധാനം തകര്‍ക്കരുതെന്നും അക്രമം പ്രോത്സാഹിപ്പിക്കരുതെന്നും എല്ലാ വിഭാഗങ്ങളോടും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

You might also like

-