ബ്രൂക്കലിനില്‍ സൈക്കളജി പ്രൊഫസര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

0

കവര്‍ച്ചാ ശ്രമത്തിനിടയില്‍ മോഷ്ടാവിന്റെ ചുറ്റികകൊണ്ടുള്ള അടിയേറ്റു സൈക്കോളജി പ്രൊഫസ്സര്‍ ജെറമി സഫറാന്‍(66) വീടിനകത്ത് കൊല്ലപ്പെട്ടു.

ബ്രൂക്കലിന്‍: തിങ്കളാഴ്ച് വൈകീട്ട് 6 മണിക്കാണ് പ്ലാറ്റ്ബുഷിലെ സ്ട്രാറ്റ്‌ഫോര്‍ഡ് ഹോം ബേസ്‌മെന്റില്‍ തലയ്ക്കും ശരീരത്തിലും ചുറ്റികകൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ന്യൂ സ്ക്കൂള്‍ ഫോര്‍ സോഷ്യല്‍ റിസേര്‍ച്ച് സൈക്കോളജി പ്രൊഫസ്സര്‍ കൊല്ലപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്.

പ്രൊഫസ്സറുടെ വീട്ടില്‍ തന്നെയുള്ള ക്ലോസറ്റില്‍ ശരീരമാസകലം രക്തം കലര്‍ന്ന വസ്ത്രവുമായി കണ്ടെത്തിയ 26 വയസ്സുള്ള മോഷ്ടാവിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. വീട്ടില്‍ മോഷ്ടാവ് അതിക്രമിച്ചു കടക്കുന്നതു കണ്ട അയല്‍വാസിയാണ് പോലീസില്‍ വിവരം അറിയിച്ചത്.

ഭാര്യയും രണ്ടു പെണ്‍മക്കളുമൊത്താണ് പ്രൊഫസ്സര്‍ ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. രാവിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നതു കണ്ടതായും അയല്‍വാസി പറഞ്ഞു.ഇരുപത്തിനാലു വര്‍ഷമായി ഇവിടെ ഇങ്ങനെ സംഭവിക്കുന്നതു ആദ്യമായാണെന്നും ഇയാള്‍ പറഞ്ഞു.

You might also like

-